നെഗോഷ്യേറ്റിങ് യൂണിയന്‍: പുതിയ വ്യവസ്ഥയുടെ കരട് തയാര്‍

By Web Team  |  First Published May 7, 2021, 8:54 AM IST

മുന്നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനത്തില്‍ നെഗോഷ്യേറ്റിങ് യൂണിയന് ഓഫീസ് സൗകര്യം തൊഴിലുടമ നല്‍കണം. മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നോട്ടീസ് ബോര്‍ഡ്, യോഗം ചേരാനുള്ള സൗകര്യം തുടങ്ങിയവ തൊഴിലുടമ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയില്‍ പറയുന്നു.
 


ദില്ലി: പുതുക്കിയ വ്യവസായബന്ധ കോഡില്‍ തൊഴിലാളി സംഘടനകള്‍ക്ക് തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്താന്‍ യോഗ്യത നിര്‍ണയിക്കുന്ന കരട് ചട്ടം (നെഗോഷ്യേറ്റിങ് യൂണിയന്‍) തൊഴില്‍ മന്ത്രാലയം വിജ്ഞാപനം ചെയ്തു. മുപ്പത് ശതമാനത്തിലധികം അംഗത്വമുള്ള സ്ഥാപനത്തിലെ തൊഴിലാളി സംഘടനക്കാണ് അര്‍ഹത ലഭിക്കുക.

ഇത്തരത്തില്‍  ഒന്നിലേറെ യൂണിയന്‍ സ്ഥാപനത്തില്‍  ഉണ്ടെങ്കില്‍ സ്ഥാപന ഉടമക്ക് രഹസ്യ ബാലറ്റ് റഫറണ്ടത്തിലൂടെ ചര്‍ച്ചക്ക് അര്‍ഹതയുള്ള സംഘടനയെ തീരുമാനിക്കാം. ഈ യൂണിയനായിരിക്കും ജോലി സമയം, വേതനം, സ്ഥലംമാറ്റം തുടങ്ങിയ സ്ഥാപനത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്താന്‍ അവസരം ലഭിക്കുക.

Latest Videos

undefined

മുന്നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനത്തില്‍ നെഗോഷ്യേറ്റിങ് യൂണിയന് ഓഫീസ് സൗകര്യം തൊഴിലുടമ നല്‍കണം. മുന്നൂറില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നോട്ടീസ് ബോര്‍ഡ്, യോഗം ചേരാനുള്ള സൗകര്യം തുടങ്ങിയവ തൊഴിലുടമ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയില്‍ പറയുന്നു. 


അഭിപ്രായങ്ങള്‍ വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ,  എന്നീ മെയില്‍ ഐഡികളിലൂടെയോ  തപാല്‍മാര്‍ഗമോ  തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!