മൂഡീസിന്റെ റിപ്പോർട്ട് ഞെട്ടിക്കുന്നത് !, നാല് ആഴ്ച കൊണ്ട് ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു

By Web Team  |  First Published Mar 28, 2020, 12:57 PM IST

ഇന്ത്യയിലെ ബാങ്കുകളിലെയും ബാങ്ക് ഇതര ധനകാര്യ മേഖലകളിലെയും പണലഭ്യതയിലെ കടുത്ത പ്രതിസന്ധി മൂലം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ഇതിനകം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്.


ദില്ലി: കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ അഭൂതപൂർവമായ ആഘാതമുണ്ടാക്കുമെന്ന് മൂഡീസ് ഇൻ‌വെസ്റ്റേഴ്സ് സർവീസ്. 2020 ലെ കലണ്ടർ വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചയെക്കുറിച്ചുള്ള എസ്റ്റിമേറ്റ് 5.3 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി മൂഡിസ് കുറയ്ക്കുകയും ചെയ്തു.

ഗ്ലോബൽ മാക്രോ ഔട്ട്‌ലുക്ക് 2020-21 ൽ മൂഡീസ് പറഞ്ഞത്, "ഇന്ത്യയിലെ വ്യക്തികളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. 2.5 ശതമാനം വളർച്ചാ നിരക്കിലേക്ക് രാജ്യത്തിന് കുത്തനെ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. ഇത് 2021 ലെ ആഭ്യന്തര ഡിമാൻഡും വീണ്ടെടുക്കലിന്റെ വേഗതയെയും സ്വാധീനിക്കും. ഇന്ത്യയിലെ ബാങ്കുകളിലെയും ബാങ്ക് ഇതര ധനകാര്യ മേഖലകളിലെയും പണലഭ്യതയിലെ കടുത്ത പ്രതിസന്ധി മൂലം സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം ഇതിനകം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്."

Latest Videos

undefined

ഏറ്റവും പുതിയ വളർച്ചാ പ്രവചനത്തിലൂടെ 3- 4 ആഴ്ചയ്ക്കുള്ളിൽ 2020 ലെ രാജ്യത്തിന്റെ വളർച്ചാ പ്രവചനത്തെ പകുതിയായി മൂഡിസ് ഇപ്പോൾ കുറച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ റേറ്റിംഗ് ഏജൻസി വളർച്ചാ എസ്റ്റിമേറ്റ് 5.4 ശതമാനത്തിൽ നിന്ന് 5.3 ശതമാനമായി പരിഷ്കരിച്ചിരുന്നു. ആഗോള റേറ്റിംഗ് ഏജൻസി 2021 ൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.8 ശതമാനം ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

രാജ്യത്ത് ഇതുവരെ 17 പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് പകർച്ചവ്യാധി തടയുന്നതിനായി ഇന്ത്യ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുയാണിപ്പോൾ.

ലോക്ക് ഡൗൺ ഫലമായി ബിസിനസ്സുകളും ഫാക്ടറികളും അടച്ചുപൂട്ടുകയും ആയിരക്കണക്കിന് തൊഴിലാളികൾക്ക് താൽക്കാലിക തൊഴിലില്ലായ്മ ഉണ്ടാകുകയും ചെയ്തു. ട്രെയിൻ, ഫ്ലൈറ്റ്, ദീർഘ ദൂര ബസ് സർവീസുകൾ കഴിഞ്ഞയാഴ്ച നിർത്തിവച്ചതിനെ തുടർന്നാണ് സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധി വലുതായിരിക്കുകയാണ്. 

പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 26,000 കവിഞ്ഞു. ഇന്ത്യയിൽ ഇതുവരെ 700 ഓളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!