ഇറാൻ ഏകദേശം 30-35 ദശലക്ഷം കിലോ ഓർത്തഡോക്സ് തേയില ഇറക്കുമതി ചെയ്യുന്നതിനാൽ കരാര്‍ പുതുക്കാത്തത് ഇന്ത്യയുടെ തെയില കയറ്റുമതിയെ ബാധിക്കും.
ടെഹ്റാന്‍: ഇന്ത്യയിൽ നിന്ന് തേയിലയും ബസ്മതി അരിയും ഇറക്കുമതി ചെയ്യുന്നതിനുള്ള പുതിയ കരാറുകളിൽ ഒപ്പിടുന്നത് കഴിഞ്ഞ ആഴ്ച മുതല്‍ ഇറാൻ പൂർണമായും നിർത്തി. ഇറാന്‍റെ മുന്നറിയിപ്പില്ലാത്ത പ്രവൃത്തിയില്‍ വിപണി ആശങ്കയിലാണ്. ഇറക്കുമതി കാരാറുകള്‍ ഇറാന്‍ പുതുക്കാത്തതിന് പിന്നില്‍ ഇറാനില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളാണെന്ന് കരുതുന്നു.
കഴിഞ്ഞ സെപ്തംബര്‍ 16 നാണ് മഹ്സ അമിനി എന്ന 22 കാരി ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് ക്രൂരമര്‍ദ്ദനത്തിന് വിധേയയാക്കിയത്. ഇതിന് പിന്നാലെ മഹ്സ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇറാനിലെമ്പാടും ഹിജാബ് വിരുദ്ധ സമരം ശക്തമായി. ന്നും ഇത് തുടരുന്നു. രാജ്യമെമ്പാടും വ്യാപിച്ച പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യത്തെ കടകളും ട്ടലുകളും മാർക്കറ്റുകളും ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഇതാകാം ഇറാന്‍ പുതിയ കരാറുകള്‍ ഏര്‍പ്പെടാത്തതെന്ന് ഒരു വിഭാഗം കരുതുന്നു.
undefined
ഇറാൻ ഏകദേശം 30-35 ദശലക്ഷം കിലോ ഓർത്തഡോക്സ് തേയില ഇറക്കുമതി ചെയ്യുന്നതിനാൽ കരാര്‍ പുതുക്കാത്തത് ഇന്ത്യയുടെ തെയില കയറ്റുമതിയെ ബാധിക്കും. അതോടൊപ്പം ഒരു വര്‍ഷം 1.5 ദശലക്ഷം കിലോ ബസ്മതി അരിയാണ് ഇറാന്‍ ഇന്ത്യയില്‍ നിന്നും വാങ്ങുന്നത്. പുതിയ സംഭവവികാസങ്ങള്‍ ബസ്മതി അരിയുടെ കയറ്റുമതിയെയും നേരിട്ട് ബാധിക്കും.
കഴിഞ്ഞ ആഴ്ച മുതല്‍ ഇറാന്‍ പുതിയ കരാറില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തിയെന്ന് ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരായ ബന്‍സാലി ആന്‍റ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ അനീഷ് ബന്‍സാലി പറഞ്ഞതായി എക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.പെട്ടെന്ന് ഇത്തരമൊരു തീരുമാനം എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വാങ്ങുന്നവരോട് ചോദിച്ചെങ്കിലും അവർക്ക് വ്യക്തമായ ഉത്തരമില്ല. വിവരം ടീ ബോര്‍ഡിനെ അറിയിച്ചെന്നും കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, റഷ്യ ആരംഭിച്ച യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യക്കയറ്റുമതി ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരുന്നു. ചില ചരക്ക് നീക്കങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചെങ്കിലും പഴയപോലെ ശക്തമല്ല. ഇത് ഭക്ഷ്യധാന്യക്കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചേക്കാം.അതിനാല്‍ ഇറാനിലേക്കുള്ള ബസ്മതി അരിയുടെ കയറ്റുമതി നിലച്ചത് കയറ്റുമതിക്കാരെ ഏറെ ബാധിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.