ഇന്റര്‍നെറ്റ് കണക്ഷനില്‍ ലോകത്ത് ഒന്നാമത്; നാല് വര്‍ഷം കൊണ്ട് ഇന്ത്യക്ക് വമ്പന്‍ കുതിപ്പ്

By Web Team  |  First Published Nov 16, 2020, 9:49 PM IST

നഗരമേഖലയിലാണ് ഈ കണക്ഷനുകളിലേറെയും. മൊബൈല്‍, ഡോങ്കിള്‍ എന്നിവ ഉപയോഗിച്ചുള്ളതാണ് ഏറെ കണക്ഷനുകളും.
 


ബെംഗളൂരു: രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 75 കോടി കടന്നതായി റിപ്പോര്‍ട്ട്. 2020 ഓഗസ്റ്റ് 31 നാണ് ഈ വന്‍ നാഴികക്കല്ല് താണ്ടിയത്. 1995 ആഗസ്റ്റ് 15 നാണ് ആദ്യമായി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പൊതുജനത്തിന് ലഭ്യമായത്. ലോകത്ത് തന്നെ ഇത്രയേറെ ഇന്റര്‍നെറ്റ് കണക്ഷനുള്ള മറ്റൊരു രാജ്യമില്ലെന്നത് ഇന്ത്യയുടെ ഭാവി വളര്‍ച്ചയുടെ കൂടി സൂചകമാണ്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കണക്ഷനുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് നേട്ടമായത്. 2016 മാര്‍ച്ചിന് ശേഷമാണ് 34 കോടി ഇന്റര്‍നെറ്റ് കണക്ഷനും വന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി 2015 ല്‍ അവതരിപ്പിച്ച ശേഷമാണ് ഈ വന്‍ വളര്‍ച്ച സാധ്യമായതെന്നതും നേട്ടമാണ്.

Latest Videos

undefined

നഗരമേഖലയിലാണ് ഈ കണക്ഷനുകളിലേറെയും. മൊബൈല്‍, ഡോങ്കിള്‍ എന്നിവ ഉപയോഗിച്ചുള്ളതാണ് ഏറെ കണക്ഷനുകളും. ട്രായുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ജൂണ്‍ വരെ 749 ദശലക്ഷം ഇന്റര്‍നെറ്റ് കണക്ഷനാണ് രാജ്യത്തുള്ളത്. ഇതില്‍ 50.8 ദശലക്ഷം നാരോബാന്റും 69.2 കോടി കണക്ഷന്‍ ബ്രോഡ്ബാന്റുമാണ്.

2018 സെപ്റ്റംബറിലാണ് ഇന്ത്യ 50 കോടി കണക്ഷനിലെത്തിയത്. പിന്നീടുള്ള ഓരോ മാസവും രാജ്യത്ത് ശരാശരി 86 ലക്ഷം പുതിയ കണക്ഷനുകള്‍ ഉണ്ടായി. ഇതില്‍ 61 ശതമാനം കണക്ഷനും നഗരത്തിലാണ്. അതില്‍ തന്നെ 97 ശതമാനവും വയര്‍ലെസ് കണക്ഷനുമാണ്.

click me!