അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചില്ലറ വ്യാപാര രംഗം 1.1 ലക്ഷം കോടി ഡോളര്‍ മുതല്‍ 1.3 ലക്ഷം കോടി ഡോളര്‍ വരെ വലിപ്പം നേടുമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈ: ഇന്ത്യയിലെ ചില്ലറ വ്യാപാര രംഗത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി ഡോളര്‍ തൊടുമെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ 0.7 ട്രില്യണ്‍ ഡോളറായിരുന്നു ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയുടെ വലിപ്പം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചില്ലറ വ്യാപാര രംഗം 1.1 ലക്ഷം കോടി ഡോളര്‍ മുതല്‍ 1.3 ലക്ഷം കോടി ഡോളര്‍ വരെ വലിപ്പം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ദീര്‍ഘ കാല ഉപഭോഗവും ചില്ലറ വിപണിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളും ഭാവിയിലേക്ക് മികച്ച അടിത്തറ പാകുന്ന ഘടകങ്ങളാണ്.
സമീപകാലത്ത് ഉപഭോഗത്തില്‍ വളരെയേറെ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, സോഷ്യോ- ഡെമോഗ്രാഫിക്, സാമ്പത്തിക ഘടകങ്ങളെല്ലാം വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വരും നാളുകളില്‍ ഉപഭോഗം ക്രമമായി വര്‍ധിക്കുമെന്നും അതുവഴി ചില്ലറ വ്യാപാര രംഗത്ത് മാറ്റമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.