ജിഡിപി തുടർച്ചയായ നാലാം പാദവാർഷികത്തിലും ഉയർന്നു, ഇക്കുറി 8.4 ശതമാനം വളർച്ച

By Web Team  |  First Published Nov 30, 2021, 7:05 PM IST

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി നിരക്ക് 8.4 ശതമാനമാണ്. ജൂലൈ - സെപ്റ്റംബർ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്


ദില്ലി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ തുടർച്ചയായ നാലാം സാമ്പത്തിക പാദത്തിലും വർധന. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപി നിരക്ക് 8.4 ശതമാനമാണ്. ജൂലൈ - സെപ്റ്റംബർ മാസ കാലയളവിലെ ജിഡിപി നിരക്കാണ് പുറത്ത് വന്നത്. ഏപ്രിൽ - ജൂൺ മാസത്തിൽ 20.1 ശതമാനം വർധന രേഖപ്പെടുത്തിയ ശേഷമാണ് ജിഡിപി വളർച്ചയിൽ ഇടിവുണ്ടായത്.

2020-21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 32.97 ലക്ഷം കോടിയായിരുന്ന ജിഡിപി ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ അവസാനിച്ച പാദവാർഷികത്തിൽ 35.73 കോടിയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ജിഡിപിയിൽ 7.4 ശതമാനം ഇടിവാണ് ഉണ്ടായതെങ്കിൽ ഇക്കുറി 8.4 ശതമാനം വർധിച്ചു.

Latest Videos

മാനുഫാക്ചറിങ് സെക്ടറിൽ 5.5 ശതമാനം വളർച്ച നേടാനായി. നിർമ്മാണ മേഖല 7.5 ശതമാനം വളർച്ചു. കാർഷിക മേഖല 4.5 ശതമാനം വളർന്നെങ്കിലും കണക്കുകൾ പുനപ്പരിശോധിക്കുകയാണ്. ഖനന മേഖലയിൽ വളർച്ച 15.4 ശതമാനമാണ്. പൊതുഭരണം പ്രതിരോധം മറ്റ് സേവന മേഖലകളിൽ 17.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ഹോട്ടൽ, ട്രാൻസ്പോർട്ട്, ആശയവിനിമയം, ബ്രോഡ്കാസ്റ്റ് സേവന സെക്ടറുകളിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി.

click me!