ഐസ് ക്രീം വിൽക്കുന്നത് പാർലറിന്റെ അകത്തായാലും പുറത്തായാലും 18 ശതമാനം നികുതി അടച്ചേ പറ്റൂവെന്നാണ് കേന്ദ്ര നിലപാട്
ദില്ലി: ഐസ് ക്രീമിന്റെ (Ice cream) വില കേന്ദ്രസർക്കാർ (Central Government) കുത്തനെ കൂട്ടി. ജിഎസ്ടി (GST) അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.
ഐസ് ക്രീം വിൽക്കുന്നത് പാർലറിന്റെ അകത്തായാലും പുറത്തായാലും 18 ശതമാനം നികുതി അടച്ചേ പറ്റൂവെന്നാണ് കേന്ദ്ര നിലപാട്. ഇതൊരു സേവനമല്ല ഉൽപ്പന്നമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചത്.
undefined
നേരത്തെ പാർലറുകൾക്ക് അകത്ത് വിൽക്കുന്ന ഐസ് ക്രീമിന് 18 ശതമാനവും പുറത്ത് വിൽക്കുന്ന ഐസ് ക്രീമിന് അഞ്ച് ശതമാനവുമായിരുന്നു ജിഎസ്ടി. ഐസ് ക്രീം പാർലറുകൾക്ക് റെസ്റ്റോറന്റിന്റെ സ്വഭാവമല്ല. നേരത്തെ തയ്യാറാക്കിയ ഐസ് ക്രീമാണ് വിൽക്കപ്പെടുന്നത്. പാചകം ചെയ്തല്ല ഒന്നുമുണ്ടാക്കുന്നതെന്നും നികുതി വർധന വിശദീകരിച്ച് കേന്ദ്രം പറയുന്നു.
കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ലൗഡ് കിച്ചൺ, സെൻട്രൽ കിച്ചൺ എന്നിവയെല്ലാം റെസ്റ്റോറന്റ് സർവീസിന്റെ ഭാഗമായി വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.