തുടർച്ചയായ എട്ടാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലേറെ

By Web Team  |  First Published Jun 5, 2021, 9:17 PM IST

ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഒരു മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. 


ദില്ലി: മെയ് മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം 102709 കോടി. തുടർച്ചയായ എട്ടാമത്തെ മാസമാണ് ഒരു ലക്ഷം കോടിയിലേറെ നികുതി വരുമാനം ഉണ്ടാകുന്നത്. എന്നാൽ വരുമാനത്തിൽ മെയ് മാസത്തിലുണ്ടായത് ഇടിവാണെന്നത് ഈ സമയത്തും തിരിച്ചടിയായി.

ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഒരു മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഇതിൽ സെൻട്രൽ ജിഎസ്ടി 17592 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടി 22653 കോടിയുമായിരുന്നു.

Latest Videos

മെയ് മാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണാണ് നികുതി വരുമാനം ഇടിയാൻ കാരണം. ഐജിഎസ്ടി 53199 കോടി രൂപയാണ്. ചരക്കുകൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് 26002 കോടി രൂപ. സെസ് 9265 കോടിയാണ്. ഇതിൽ തന്നെ ഇറക്കുമതിയിൽ നിന്ന് കിട്ടിയ സെസ് 868 കോടിയാണ്. മെയ് മാസത്തിൽ ചരക്കുകൾ ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം 56 ശതമാനം വർധിച്ചു. 

click me!