ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റിൽ രീതിയിൽ പണമടയ്ക്കുന്നവർക്ക് 50 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
മുംബൈ: 2020- 21 സാമ്പത്തിക വർഷത്തെ ഒൻപതാം ഘട്ട സ്വർണ ബോണ്ടുകളുടെ വിൽപ്പന ഡിസംബർ 28ന് ആരംഭിച്ച് 2021 ജനുവരി ഒന്നിന് അവസാനിക്കും. 5,000 രൂപയാണ് ഇഷ്യു വില. ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റിൽ രീതിയിൽ പണമടയ്ക്കുന്നവർക്ക് 50 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും അഞ്ച് വർഷത്തിന് ശേഷം ബോണ്ടിലെ നിക്ഷേപം പിൻവലിക്കാം. 2.5 ശതമാനം പലിശയാണ് റിസർവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയിൽ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിൽ ബോണ്ടുകൾ സ്റ്റോക്ക് എക്സേഞ്ചുകൾ വഴി വിറ്റഴിക്കാവുന്നതാണ്.
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി അഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചത്. നാല് കിലോഗ്രാം സ്വർണം വരെ വ്യക്തികൾക്കും കുടുംബങ്ങൾക്കും വാങ്ങാം. ട്രസ്റ്റുകൾക്ക് പരമാവധി 20 കിലോഗ്രാം വരെ വാങ്ങാം.