സാമ്പത്തിക വളർച്ചയിലും ബജറ്റ് ലക്ഷ്യങ്ങളിലും മാറ്റം ഉണ്ടായേക്കും; കൂട്ടിയും കിഴിച്ചും ധനമന്ത്രാലയം

By Web Team  |  First Published May 4, 2020, 11:19 AM IST

കർശനമായ മാർ​ഗ നിർദ്ദേശങ്ങളോടെ ‘ഗ്രീൻ സോണുകളിൽ’ സാമ്പത്തിക പ്രവർത്തനം പുനരാരംഭിച്ചു.


ദില്ലി: കൊവിഡ് -19 ലോക്ക്ഡൗണുകൾ കാരണം 2020 -21 സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചയിലും ബജറ്റ് എസ്റ്റിമേറ്റുകളിലും ഉണ്ടാകുന്ന മാറ്റം കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 -20 സാമ്പത്തിക സർവേയിൽ പ്രവചിച്ച 6 -6.5 ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ച രണ്ട് മുതൽ മൂന്ന് ശതമാനമാകുമെന്നാണ് ധനമന്ത്രാലയം കണക്കാക്കുന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ 15-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിക്ക് നൽകിയ അവതരണത്തിലാണ് പുതിയ പ്രവചനങ്ങൾ നൽകിയതെന്ന് പറയപ്പെടുന്നു. ധനകാര്യ കമ്മീഷൻ അംഗങ്ങൾ, സാമ്പത്തിക വിദഗ്ധർ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ ചില അംഗങ്ങൾ എന്നിവരടങ്ങുന്ന കൗൺസിൽ ഏപ്രിൽ 23, 24 തീയതികളിൽ വീഡിയോ കോൺഫറൻസിലൂടെ ഇത് സംബന്ധിച്ച് ചർച്ച നടത്തി.

Latest Videos

രാജ്യവ്യാപകമായി ലോക്ക് ഡൗണിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ധനമന്ത്രാലയത്തിന്റെ നിലവിലെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് രണ്ട് മുതൽ മൂന്ന് ശതമാനം ആന്തരിക പ്രവചനങ്ങൾ നടക്കുന്നത്. രാജ്യത്തെ ലോക്ക്ഡൗൺ ഇപ്പോൾ ആറാമത്തെ ആഴ്ചയിലാണ്. ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടി, പക്ഷേ, കർശനമായ മാർ​ഗ നിർദ്ദേശങ്ങളോടെ ‘ഗ്രീൻ സോണുകളിൽ’ സാമ്പത്തിക പ്രവർത്തനം പുനരാരംഭിച്ചു.

click me!