റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ എട്ട് പേർ

By Web Team  |  First Published Jul 12, 2020, 10:39 PM IST

ഏറ്റവും മുതിർന്ന ഡെപ്യൂട്ടി ഗവർണറായ എൻഎസ് വിശ്വനാഥൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്


ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ എട്ട് പേർ. ജൂലൈ 23 ന് നടക്കുന്ന അഭിമുഖത്തിൽ നിന്ന് ഇവരിലൊരാളെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും.

ഏറ്റവും മുതിർന്ന ഡെപ്യൂട്ടി ഗവർണറായ എൻഎസ് വിശ്വനാഥൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയ്ൻമെന്റ് സേർച് കമ്മിറ്റിയാണ് അനുയോജ്യരായ എട്ട് പേരെ തിരഞ്ഞെടുത്തത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, സാമ്പത്തിക കാര്യ സെക്രട്ടറി എന്നിവർക്ക് പുറമെ രണ്ട് സ്വതന്ത്ര അംഗങ്ങളുമായിരുന്നു ഈ സമിതിയിൽ ഉണ്ടായിരുന്നത്.

Latest Videos

undefined

പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതിക്ക് അന്തിമ പരിഗണനക്കായി പേരുകൾ സമർപ്പിച്ചിരിക്കുകയാണ്. ഒഴിവ് കേന്ദ്രബാങ്കിലെ ഉദ്യോഗസ്ഥർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നതാണ്. റിസർവ് ബാങ്ക് നിയമപ്രകാരം ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ രണ്ട് പേർ ബാങ്കിലെ നിലവിലെ ഉദ്യോഗസ്ഥരായിരിക്കണം. മറ്റൊരാൾ കൊമേഴ്സ്യൽ ബാങ്കറും നാലാമത്തേത് സാമ്പത്തിക വിദഗ്ദ്ധനുമായിരിക്കണം. ബിപി കനുങ്കോ, എംകെ ജെയിൻ, മൈക്കൽ ദേബബ്രത പത്ര എന്നിവരാണ് നിലവിലെ ഡെപ്യൂട്ടി ഗവർണർമാർ.

Read more: വാണിജ്യ യുദ്ധം പ്രതിസന്ധിയായി: ആപ്പിൾ ഐഫോണുകളുടെ കരാർ കമ്പനി ഇന്ത്യയിൽ ഫാക്ടറി വികസിപ്പിക്കുന്നു

click me!