എണ്ണവിലയിൽ 24 ശതമാനം തകർച്ചയ്ക്ക് ശേഷം, യുഎസും യൂറോപ്യൻ നേതാക്കളും സഹായവും ഉത്തേജനവും പ്രഖ്യാപിച്ചിരുന്നു.
ലണ്ടൻ: എണ്ണവില വ്യാഴാഴ്ച 20 ശതമാനത്തോളം ഉയർന്നു. കൊറേണ പ്രതിസന്ധിയെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ച ദിവസങ്ങളിൽ നിന്നാണ് കുതിച്ചുകയറുന്നത്. എന്നാൽ ഇത് ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോളതലത്തിലെ പ്രതിസന്ധികളിൽ നിന്ന് രക്ഷനേടാനുള്ള സാമ്പത്തിക ഉത്തേജക ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ബ്രെൻറ് ക്രൂഡ് 2.10 ഡോളർ അഥവാ എട്ട് ശതമാനം ഉയർന്ന് ബാരലിന് 26.98 ഡോളറിലെത്തി. ബുധനാഴ്ച ക്രൂഡിന് 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വ്യാപാര സെഷനിൽ യുഎസ് ഓയിൽ നിരക്ക് 3.44 ഡോളർ അഥവാ 17 ശതമാനം ഉയർന്ന് 23.81 ഡോളറിലെത്തി.
undefined
“എണ്ണവിലയിൽ 24 ശതമാനം തകർച്ചയ്ക്ക് ശേഷം, യുഎസും യൂറോപ്യൻ നേതാക്കളും സഹായവും ഉത്തേജനവും പ്രഖ്യാപിച്ചിരുന്നു, അത് നേരിയ തോതിൽ ഫലം കാണുന്നുണ്ട്” ന്യൂയോർക്കിലെ ഒഎൻഡിഎയിലെ മുതിർന്ന മാർക്കറ്റ് അനലിസ്റ്റ് എഡ്വേർഡ് മോയ എൻഡിടിവിയോട് പറഞ്ഞു.
കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ തന്ത്രപരമായ പുതിയ നീക്കത്തിലൂടെ, യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ യൂറോ (820 ബില്യൺ ഡോളർ) അടിയന്തര ബോണ്ട് വാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു.