ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് 9.5 ശതമാനം വരെ ഉയർന്നേക്കാം: പ്രവചനവുമായി റേറ്റിം​ഗ് ഏജൻസി ഐക്ര

By Web Team  |  First Published Jun 11, 2021, 8:38 PM IST

ഉപഭോക്തൃ വികാരത്തെ ബാധിക്കുന്ന തരത്തിൽ കൊവിഡ്-19 രണ്ടാം തരം​ഗത്തിന്റെ ദീർഘകാല പ്രതികൂല സ്വാധീനം ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി പ്രതീക്ഷിക്കുന്നു


മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.5 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം മൂല്യവർദ്ധനവ് (ജിവിഎ) അടിസ്ഥാന വിലയുടെ 7.3 ശതമാനമാരിക്കുമെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐക്ര കണക്കാക്കുന്നു. ഏജൻസിയുടെ പ്രസ്താവന പ്രകാരം, രാജ്യത്ത് വാക്സിൻ വിതരണം ത്വരിതപ്പെടുത്തിയാൽ, ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനമായി ഉയരും, സാമ്പത്തിക വർഷത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ മികച്ച നേട്ടത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും റിപ്പോർട്ട് പറയുന്നു. 
 
ഏപ്രിൽ, മെയ് മാസങ്ങളിൽ സമ്പദ്‍വ്യവസ്ഥയിലെ വിവിധ തരത്തിലുള്ള ഉയർന്ന ആവൃത്തി സൂചകങ്ങളിൽ കൊവിഡ്-19 പകർച്ചവ്യാധി രണ്ടാം തരംഗത്തിന്റെയും സംസ്ഥാനം തിരിച്ചുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെയും ആഘാതം കണ്ടതായി ഐക്ര അഭിപ്രായപ്പെടുന്നു. പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും മൊബിലിറ്റി നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതിനെ തു‌ർന്നാണ് റേറ്റിംഗ് ഏജൻസി 2021-22 സാമ്പത്തിക വർഷത്തെ അടിസ്ഥാന ജിഡിപി വളർച്ചാ പ്രവചനം 8.5 ശതമാനമായി ഉയർത്തിയത്.

ഉപഭോക്തൃ വികാരത്തെ ബാധിക്കുന്ന തരത്തിൽ കൊവിഡ്-19 രണ്ടാം തരം​ഗത്തിന്റെ ദീർഘകാല പ്രതികൂല സ്വാധീനം ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി പ്രതീക്ഷിക്കുന്നു, ആരോഗ്യ സംരക്ഷണത്തിനായുള്ള ആവശ്യവും ഇന്ധനച്ചെലവും വരുമാനത്തെ ബാധിക്കും. 

Latest Videos

undefined

പകർച്ചവ്യാധിയുടെ രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ദീർഘകാല വീക്ഷണത്തെ മന്ദീഭവിപ്പിച്ചെങ്കിലും, വാക്സിൻ ശുഭാപ്തിവിശ്വാസം ആഗോള കമ്മോഡിറ്റി നിരക്ക് ഉയരാൻ കാരണമായി. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് വിലനിർണ്ണയ ശേഷിയെ തടസ്സപ്പെടുത്തുമെന്ന് ഏജൻസി പ്രതീക്ഷിക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!