കൊവിഡ്-19 സാമ്പത്തിക പ്രവർത്തനങ്ങളെ ദുർബലപ്പെ‌ടുത്തും, ധനക്കമ്മി 2025 ഓടെ കുറയ്ക്കാനാകും: ഫിച്ച് റേറ്റിംഗ്സ്

By Web Team  |  First Published May 16, 2021, 12:22 AM IST

ശരാശരി വാർഷിക നാമമാത്ര ജിഡിപി വളർച്ച 10.5 ശതമാനവും സർക്കാർ പ്രാഥമിക ധനകമ്മി ക്രമേണ, 2025 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 2.8 ശതമാനമായി ഏകീകരിക്കാൻ കഴിയുമെന്നും റേറ്റിം​ഗ് ഏജൻസി പ്രവചിക്കുന്നു.   


ദില്ലി: കൊവിഡ് ആരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ദുർബലമാക്കുമെന്ന് ഫിച്ച് റേറ്റിംഗ്സ്. ഏപ്രിൽ 22 ന്, ഇന്ത്യയുടെ ലോം​ഗ് ടേം ഫോറിൻ കറൻസി ഇഷ്യുവർ ഡിഫാൾട്ട് റേറ്റിംഗ് (ഐഡിആർ) ബിബിബി- മൈനസ് വിത്ത് നെഗറ്റീവ് കാഴ്ചപ്പാടോടെ ഏജൻസി സ്ഥിരീകരിച്ചിരുന്നു. റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ വീക്ഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് സീനിയർ ഡയറക്ടർ ഡുൻക്യാൻ ഇന്നസ്-കെർ പറഞ്ഞു.

"2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ (FY 21) പൊതു സർക്കാർ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയർന്നതായി ഞങ്ങൾ കണക്കാക്കുന്നു. ഇത് 2020 സാമ്പത്തിക വർഷത്തിൽ 73.9 ശതമാനമായിരുന്നു. 2020 ൽ ഇത് ബിബിബി ശരാശരിയായ 54.4 ശതമാനമായിരുന്നു. ”ഇന്നസ്-കെർ പറഞ്ഞു.

Latest Videos

undefined

ശരാശരി വാർഷിക നാമമാത്ര ജിഡിപി വളർച്ച 10.5 ശതമാനവും സർക്കാർ പ്രാഥമിക ധനകമ്മി ക്രമേണ, 2025 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 2.8 ശതമാനമായി ഏകീകരിക്കാൻ കഴിയുമെന്നും റേറ്റിം​ഗ് ഏജൻസി പ്രവചിക്കുന്നു.   

“ഉയർന്ന കടത്തിന്റെ അളവ് ഭാവിയിലെ ആഘാതങ്ങളോട് പ്രതികരിക്കാനുള്ള സർക്കാരിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്നും സ്വകാര്യമേഖലയ്ക്കുള്ള ധനസഹായം വർധിക്കുന്നതിലേക്ക് കാര്യങ്ങളെ നയിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” ഇന്നസ്-കെർ പറഞ്ഞു.

നവംബറിൽ പാസാക്കിയ കാർഷിക, തൊഴിൽ വിപണി നിയമനിർമ്മാണം പോലുള്ള സർക്കാരിന്റെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ സഹായിക്കും, ഇത് ധന ഏകീകരണത്തിന് സഹായിക്കും. അതേസമയം, മാർച്ച് മുതൽ കൊവിഡ് -19 കേസുകളിലുണ്ടാകുന്ന വർധനവ് സാമ്പത്തിക കാഴ്ചപ്പാടിന്റെ അപകടസാധ്യതകളെ ഉയർത്തിക്കാട്ടുന്നതായും ഏജൻസി പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!