വാഹന നിർമാതാക്കളുടെ കണക്കുകൂട്ടൽ തെറ്റി: ചിപ്പ് ക്ഷാമം 2023 വരെ തുടരുമെന്ന് സൂചന; സമ്മർദ്ദത്തിലായി കമ്പനികൾ

By Web Team  |  First Published Sep 5, 2021, 11:09 PM IST

വാഹന നിർമാതാക്കൾ തുടക്കത്തിൽ അർദ്ധചാലക ക്ഷാമത്തിന്റെ തീവ്രതയെ കുറച്ചുകാണിച്ചു, ഇത് ചെറുതും ഹ്രസ്വ കാലത്തേക്ക് ഉളളതാണെന്നുമായിരുന്നു തുടക്കത്തിലെ വാഹന വ്യവസായ മേഖലയുടെ കണക്കുകൂട്ടൽ. 


സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. വാഹന നിർമാതാക്കളെ ഉൽപാദനം മന്ദഗതിയിലാക്കാൻ പ്രേരിപ്പിച്ച അർദ്ധചാലകങ്ങളുടെ കുറവ് 2023 വരെ നീണ്ടുനിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൊറോണ വൈറസ് പകർച്ചവ്യാധി ഇലക്ട്രോണിക് ഘടകങ്ങളുടെ ഉപഭോക്തൃ ഡിമാൻഡിൽ കുതിച്ചുചാട്ടത്തിന് കാരണമായി, ഒരു ഘട്ടം കഴിഞ്ഞതോ‌ടെ ഇതിന് ക്ഷാമം നേരിടുന്ന ഘട്ടം എത്തി. ആധുനിക കാറുകളിലെ പല സിസ്റ്റങ്ങൾക്കും നിർണായകമായ ചിപ്പുകളുടെ അഭാവം മൂലം വാഹനമേഖലയും ഇതിന് പിന്നാലെ സമ്മർദ്ദത്തിലായി. വിപണിയിൽ പ്രതിസന്ധി നേരിട്ടിരുന്ന വാഹന നിർമ്മാണ മേഖലയ്ക്ക് ഇത് ഇരട്ടിപ്രഹരമായി. പല വാഹന നിർമാതാക്കളും ചിപ്പ് ക്ഷാമം മൂലം ഉൽപാദന ലൈനുകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 

Latest Videos

undefined

ചിപ്പുകളുടെ കുറവ് അടുത്ത ആറ് മുതൽ ഒൻപത് പാദം വരെ നീണ്ടുനിൽക്കും. 2023 വരെ പ്രതിസന്ധി തുടരുമെന്നാണ് ഈ രം​ഗത്ത് പ്രവർത്തിക്കുന്ന സുപ്രധാന കമ്പനിയായ സോയിടെക് ചീഫ് എക്സിക്യൂട്ടീവായ പോൾ ബൗദ്രെ അഭിപ്രായപ്പെടുന്നത്. അർദ്ധചാലകങ്ങളുടെ നിർമാണത്തിന് ആവശ്യമായ നേർത്ത സിലിക്കൺ വേഫറുകളുടെ ഒരു പ്രധാന നിർമ്മാതാവാണ് ഈ ഫ്രഞ്ച് കമ്പനിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 

വാഹന നിർമാതാക്കൾ തുടക്കത്തിൽ അർദ്ധചാലക ക്ഷാമത്തിന്റെ തീവ്രതയെ കുറച്ചുകാണിച്ചു, ഇത് ചെറുതും ഹ്രസ്വ കാലത്തേക്ക് ഉളളതാണെന്നുമായിരുന്നു തുടക്കത്തിലെ വാഹന വ്യവസായ മേഖലയുടെ കണക്കുകൂട്ടൽ. 

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താൻ വ്യവസായം ശ്രമിക്കുന്നതിനാലാണ് ഈ കുറവ് ഉണ്ടാകുന്നത്, ഇത് അർദ്ധചാലകങ്ങളുടെ ആവശ്യം വർധിക്കാൻ ഇടയാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ ‌റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുളള തന്ത്രങ്ങൾ ആലോചിക്കുകയാണ് വാഹന നിർമാണ മേഖല. 

തെക്കുകിഴക്കൻ ഫ്രാൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോയിടെക്കിൽ 1,600 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു, 2022 ജൂണിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ വിൽപ്പന 40 ശതമാനം ഉയർന്ന് 950 മില്യൺ ഡോളറിലെത്തുമെന്നാണ് കമ്പനി കണക്കാക്കുന്നതെന്നും എഎഫ്പി റിപ്പോർട്ട് പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!