കൊവിഡ് കാലത്ത് ഇന്ത്യയുടെ ഉരുക്ക് കൂടുതൽ വാങ്ങിയത് ചൈന

By Web Team  |  First Published Jun 28, 2020, 8:58 PM IST

ലോകത്ത് ഇരുമ്പുരുക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. 


ദില്ലി: കൊവിഡിനെ തുടർന്ന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ഉരുക്ക് വാങ്ങിയത് ചൈന. ഇന്ത്യൻ ഉരുക്ക് കയറ്റുമതിയുടെ 48 ശതമാനവും ചൈനയിലേക്കായിരുന്നു.

ജോയിന്റ് പ്ലാന്റ് കമ്മിറ്റി (ജെപിസി) കണക്കുകൾ പ്രകാരം, 2020 ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ 440,000 ടണ്ണായിരുന്നു ചൈനയിലേക്കുള്ള ഉരുക്ക് കയറ്റുമതിയു‌ടെ ആകെ അളവ്. മൊത്തം ഫിനിഷ്ഡ് സ്റ്റീൽ കയറ്റുമതി 1.7 ദശലക്ഷം ടണ്ണും സെമി 1.3 ദശലക്ഷം ടണ്ണുമാണ്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

Latest Videos

ലോകത്ത് ഇരുമ്പുരുക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മാർച്ച് അവസാനം ടണ്ണിന് 83 ഡോളറായിരുന്നു ഇരുമ്പ് ഉരുക്കിന്റെ വില. എന്നാൽ ഇപ്പോഴത് ടണ്ണിന് 103 ഡോളറിലേക്ക് എത്തി. ചൈനയിലെ ആഭ്യന്തര വിപണിയിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന ഉരുക്കിന്റെ വില വൻതോതിൽ ഉയർന്നതും ഇന്ത്യക്ക് നേട്ടമായി. ഇന്ത്യയിൽ നിന്നുള്ള ഉരുക്ക് വാങ്ങിയ ചൈനീസ് കമ്പനികൾ 70 ഡോളർ വരെ ടണ്ണിന് ലാഭം ഉണ്ടാക്കി.

click me!