അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നു, ബിസിനസുകൾ പ്രതിസന്ധിയിലെന്ന് സർവേ

By Web Team  |  First Published Jun 7, 2021, 6:16 PM IST

ഓഫീസുകളും കടകളും അടച്ചതോടെ മൊത്തം സാമ്പത്തിക പ്രവർത്തനത്തിനും തിരിച്ചടിയുണ്ടായെന്ന് പിഎച്ചിഡി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗർവാൾ.


ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നത് ബിസിനസുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായി വ്യാവസായിക സംഘടനയായ പിഎച്ച്ഡിസിസിഐയുടെ സർവേ. 34 സെക്ടറുകളിലായി നടത്തിയ സർവേയിൽ 73 ശതമാനം പേരും ചെലവ് ഉയരുന്നത് പ്രതിസന്ധിയാണെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തിന്റെ പല ഭാഗത്തും സാമ്പത്തിക രംഗത്തിന്റെ പ്രവർത്തനത്തെ ക്ഷീണിപ്പിച്ചു. വിതരണ ശൃംഖല തടസ്സപ്പെടുകയും ഡിമാന്റ് ഇടിയുകയും ചെയ്തു. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്നും സർവേ അഭിപ്രായപ്പെട്ടു. 
പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത, പൊഫിറ്റബിലിറ്റി, ഡിമാന്റിലെ കുറവ്, തൊഴിലാളികളുടെ ക്ഷാമം, വേതനം, വായ്പാ തിരിച്ചടവ് തുടങ്ങിയവയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്. 

Latest Videos

undefined

ഓഫീസുകളും കടകളും അടച്ചതോടെ മൊത്തം സാമ്പത്തിക പ്രവർത്തനത്തിനും തിരിച്ചടിയുണ്ടായെന്ന് പിഎച്ചിഡി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗർവാൾ പറഞ്ഞു. വിതരണ ശൃംഖല മുറിയുന്നത് ഉൽപ്പന്നങ്ങളുടെ വില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഇത് പ്രൈസ് - കോസ്റ്റ് മാർജിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!