ഊര്‍ജ്ജ, റെയില്‍, കല്‍ക്കരി വകുപ്പ് മന്ത്രിമാർ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ് വൈകാതെ പ്രത്യേകം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും
തിരുവനന്തപുരം: രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനായി മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. ഇതിൽ 2400 മെഗാവാട്ട് വരുന്നവ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം ഉടൻ തുടങ്ങും. ഊർജ്ജ പ്രതിസന്ധിയുടെ പരിഹാരം കണ്ടെത്താനും വെല്ലുവിളികൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
ഊര്‍ജ്ജ, റെയില്‍, കല്‍ക്കരി വകുപ്പ് മന്ത്രിമാർ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ് വൈകാതെ പ്രത്യേകം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. കൂടുതല്‍ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ വരെ ഊർജ്ജ പ്രതിസന്ധി തുടരുമെന്നാണ് സർക്കാര്‍ വിലയിരുത്തല്‍.