ഏഷ്യയുടെ ആകെ ജിഡിപി 9.5 ശതമാനം വളർച്ച നേടും.
ദില്ലി: ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്ട്. വാക്സീനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് രണ്ടാം തരംഗ കേസുകളിലെ വർധന ശക്തമായ വെല്ലുവിളി ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ഏഷ്യൻ ഡവലപ്മെന്റ് ഔട്ട്ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇപ്പോഴത്തെ സാമ്പത്തിക കാലാവസ്ഥ അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയും ഇന്ത്യയുടെ ജിഡിപിയിൽ ഉണ്ടാകും എന്നും റിപ്പോർട്ട് പറയുന്നുണ്ട്.
undefined
ഏഷ്യയുടെ ആകെ ജിഡിപി 9.5 ശതമാനം വളർച്ച നേടും. 2020 ൽ ആറ് ശതമാനം കുറവായിരുന്നു ജിഡിപി. 2022 ൽ 6.6 ശതമാനം വളർച്ചയും നേടുമെന്നാണ് പ്രവചനം. റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളും സാമ്പത്തിക രംഗത്ത് ആരോഗ്യകരമായ വളർച്ച നേടുന്നതാണ് നടപ്പ് സാമ്പത്തിക വർഷം.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു