യെസ് ബാങ്ക്, ഇൻഡസന്റ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ടോപ് ഗെയ്നേഴ്സ്. ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ് എന്നിവ ഇന്ന് നഷ്ടം നേരിട്ട ഓഹരികളാണ്.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 130 പോയിന്റ് വരെ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഐടി, മെറ്റൽ, ഫാർമ, ഓട്ടോമൊബൈൽ മേഖലകളിലെല്ലാം ഇന്ന് വിൽപ്പന സമ്മർദ്ദം പ്രകടമാണ്.
യെസ് ബാങ്ക്, ഇൻഡസന്റ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ടോപ് ഗെയ്നേഴ്സ്. ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ് എന്നിവ ഇന്ന് നഷ്ടം നേരിട്ട ഓഹരികളാണ്. രൂപ 70 ന് താഴെ തുടരുകയാണ്. ഇന്ത്യൻ രൂപ വിനിമയനിരക്കിൽ ഡോളറിനെതിരെ 69.67 എന്ന നിരക്കിലാണ് ഇന്ന് ഓപ്പൺ ചെയ്തത്.