ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിഫ്റ്റി. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എനർജി, ഓട്ടോ മൊബൈൽ ഓഹരികൾ മികച്ച പ്രകടനം നടത്തുന്നു.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റത്തോടെ തുടങ്ങി. സെൻസെക്സ് 280 പോയിന്‍റിലധികം ഉയർന്ന് 36,950ന് മുകളിലാണ് വ്യാപാരം. നിഫ്റ്റിയും 104 പോയിന്‍റിനടുത്ത് ഉയർന്ന് 11,142 ലാണ് വ്യാപാരം നടക്കുന്നത്.
ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിഫ്റ്റി. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, എനർജി, ഓട്ടോ മൊബൈൽ ഓഹരികൾ മികച്ച പ്രകടനം നടത്തുന്നു. 739 ഓഹരികളിൽ മുന്നേറ്റമുണ്ട്, 208 ഓഹരികളിൽ നഷ്ടം നേരിടുന്നു, 53 ഓഹരികളിൽ മാറ്റമില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപ 1 പൈസ എന്ന നിലയിലാണ്.