ആഗോള വിപണിയിലും നേട്ടത്തിലാണ് വ്യാപാരം മുന്നേറുന്നത്. ടാറ്റ മോട്ടോഴ്സ് , ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടപ്പട്ടികയിലുണ്ട്. മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഒഎന്‍ജിസി എന്നീ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
മുംബൈ: അവധിക്ക് ശേഷം ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരത്തുടക്കം. സെൻസെക്സ് 300 ഉം നിഫ്റ്റി 75 ഉം പോയിന്റിനടുത്ത് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഇന്ന് 38000 ന് മുകളിലെത്തി.
ആഗോള വിപണിയിലും നേട്ടത്തിലാണ് വ്യാപാരം മുന്നേറുന്നത്. ടാറ്റ മോട്ടോഴ്സ് , ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര എന്നീ ഓഹരികൾ ഇന്ന് നേട്ടപ്പട്ടികയിലുണ്ട്. മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ഒഎന്‍ജിസി എന്നീ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഓട്ടോ, മെറ്റൽ, ഫാർമ മേഖലകളിൽ ഇന്ന് വിൽപ്പന സമ്മർദ്ദം പ്രകടമാണ്. രൂപ നില മെച്ചപ്പെടുത്തി വരുന്നു. വിനിമയനിരക്കിൽ ഡോളറിനെതിരെ 68.91 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ ഇന്ന് ഓപ്പൺ ചെയ്തത്. 69.09 ആയിരുന്നു പ്രീവിയസ് ക്ലോസ്.