ഓട്ടോ, ഐടി, എനർജി, ബാങ്ക്, ഇൻഫ്രാ, ഫാർമ ഓഹരികൾ നല്ല പ്രകടനം നടത്തുന്നു. എഫ്എംസിജി, മെറ്റൽ ഓഹരികൾ വില്‍പന സമ്മർദ്ദം നേരിടുന്നു.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 230 പോയിന്‍റിലധികം ഉയർന്ന് 37,984 ന് അടുത്താണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും 70 പോയിന്‍റിലധികം ഉയർന്നു.
ഓട്ടോ, ഐടി, എനർജി, ബാങ്ക്, ഇൻഫ്രാ, ഫാർമ ഓഹരികൾ നല്ല പ്രകടനം നടത്തുന്നു. എഫ്എംസിജി, മെറ്റൽ ഓഹരികൾ വില്‍പന സമ്മർദ്ദം നേരിടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ട നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 26 പൈസ എന്ന നിലയിലെത്തി.
കൊട്ടക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്പ്, സീ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവയാണ് ടോപ്പ് ഗെയ്നേഴ്സ്. ഭാരതി എയര്‍ടെല്‍, എച്ച്‍യുഎല്‍, വേദാന്ത എന്നിവയാണ് ടോപ്പ് ലൂസേഴ്സ്.