ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ മൂലധന വിപണികളില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്. എന്നാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെയുളള വ്യാപാര ദിനങ്ങളില്‍ ഇക്വിറ്റികളില്‍ 17,919 കോടി രൂപയും ഡെറ്റ് വിപണികളില്‍ 2,499 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്.
മുംബൈ: മാര്‍ച്ച് മാസത്തിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായി. ആദ്യപകുതിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 20,400 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കിയത്. നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനവും യുഎസ്- ചൈന വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച് ഉയരുന്ന ശുഭപ്രതീക്ഷകളുമാണ് പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ക്ക് ആവേശമായത്.
ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ മൂലധന വിപണികളില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്. എന്നാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെയുളള വ്യാപാര ദിനങ്ങളില്‍ ഇക്വിറ്റികളില്‍ 17,919 കോടി രൂപയും ഡെറ്റ് വിപണികളില്‍ 2,499 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്.
യുഎസ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞത് ബാങ്കിങ്, ധനകാര്യ ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്താന്‍ സഹായിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെയുളള കാലയളവില്‍ 31,500 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയിട്ടുളളത്.