മൂന്ന് വര്‍ഷത്തിനു ശേഷം മുറകാമിയുടെ പുസ്തകം വരുന്നു

By Web Team  |  First Published Jun 8, 2020, 1:23 PM IST

മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പുസ്തകമാണ് ഇത്. അവസാനമായി പ്രസിദ്ധീകരിച്ചത് “കില്ലിംഗ് കോമെൻഡാറ്റോർ” എന്ന  നോവലായിരുന്നു.    


ടോക്കിയോ: ലോകമെങ്ങും ആരാധകരുള്ള ജപ്പാനീസ് സാഹിത്യകാരന്‍ ഹറുകി മുറകാമിയുടെ പുസ്തകം വരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് മുറകാമിയുടെ പുസ്തകം പുറത്തിറങ്ങുന്നത്.

ജാപ്പനീസ് സാഹിത്യ ചക്രവാളത്തില്‍ തിളങ്ങുന്ന പൊന്‍താരകമാണ് ഹറുകി മുറകാമി. അദ്ദേഹത്തിന്റെ കഥകള്‍ ലോകമെങ്ങും ദശലക്ഷക്കണക്കിനാണ് വിറ്റുപോയിട്ടുള്ളത്. സമകാലീന ജാപ്പനീസ് സാഹിത്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് വ്യത്യസ്തമായി വായനക്കാരെ വിനോദിപ്പിച്ചും, ചിന്തിപ്പിച്ചും, അതേസമയം അവ്യക്തമായ ചിന്താസരണികള്‍ ഇടകലര്‍ത്തിയും നൂതനമായ ഒരു ആഖ്യാനശൈലി കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. 

Latest Videos

വായനക്കാര്‍ ഏറെ കാത്തിരുന്ന മുറകാമിയുടെ പുതിയ ചെറുകഥാ സമാഹാരം ജൂലൈ 18 ന് പുറത്തിറങ്ങകയാണ്. ലോക പ്രശസ്തനായ  എഴുത്തുകാരന്റെ ആറ് വര്‍ഷത്തിനിടെ ഇറങ്ങുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സാഹിത്യ സമാഹാരമാണ് ഇത്. ജൂണ്‍ 4 ന് പ്രസാധകന്‍ ബംഗിഷുഞ്ജുവാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ''ഇച്ചിനിന്‍ഷോ ടാന്‍സു'' (ഫസ്റ്റ്-പേഴ്സണ്‍ സിംഗുലര്‍) എന്നാണ് അദ്ദേഹത്തിന്റെ സാഹിത്യസമാഹാരത്തിന്റെ പേര്. ഇത് 2014-ല്‍ പ്രസിദ്ധീകരിച്ച 'മെന്‍ വിത്തൗട്ട് വുമണ്‍' ന്റെ പിന്തുടര്‍ച്ചയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ഇത്. അവസാനമായി പ്രസിദ്ധീകരിച്ചത് 'കില്ലിംഗ് കോമെന്‍ഡാറ്റോര്‍' എന്ന നോവലായിരുന്നു.  

'നോര്‍വീജിയന്‍ വുഡ്', 'ദി വിന്‍ഡ്-അപ്പ് ബേര്‍ഡ് ക്രോണിക്കിള്‍', 'കാഫ്ക ഓണ്‍ ദ ഷോര്‍' എന്നിവയാണ് മുറകാമിയുടെ മറ്റ് പ്രശസ്തമായ കഥകള്‍. അദ്ദേഹത്തിന്റെ കൃതികള്‍ 50 -ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

click me!