ബിയര്‍ തടാകത്തില്‍ മുങ്ങികുളിക്കാം

By Web Desk  |  First Published Aug 7, 2016, 2:58 AM IST

ബിയര്‍ പൂളില്‍ മുങ്ങിക്കിടന്നു കൊണ്ടു മദ്യപിക്കാന്‍ അവസരം ലഭിച്ചലോ, അതേ മദ്യപുഴ സ്വര്‍ഗ്ഗത്തില്‍ അല്ല ഭൂമിയില്‍ തന്നെ. ഓസ്‌ട്രിയയിലെ സ്റ്റോസ് സ്റ്റാകെന്‍ബെര്‍ഗ് എന്ന മദ്യനിര്‍മ്മാണ ശാലയിലാണ് ഈ ബിയര്‍ തടാകം ഉള്ളത്. കാടിനു നടുവില്‍ ഒരു കോട്ടയിലാണ് ഈ മദ്യനിര്‍മ്മാണശാല. ഇവിടെ എത്തിയാല്‍ ബിയറില്‍ കുളിച്ചുകൊണ്ട് തന്നെ ബിയര്‍ ആസ്വദിക്കാന്‍ കഴിയും. 

Latest Videos

undefined

ബിയര്‍ നിര്‍മ്മാണശാലയിലെ ഭൂമിക്കടിയിലുള്ള അറകളാണു ബിയര്‍ ടബുകളാക്കി മാറ്റിരിക്കുന്നത്.  കുളിക്കാന്‍ വേണ്ടി തന്നെ പ്രത്യേകം ടബുകള്‍ തയാറാക്കിട്ടുണ്ട്. 13 അടിനീളമുള്ള ടബ്ബില്‍ 84,000 ലിറ്റര്‍ മദ്യം കൊള്ളും. ഒരു സമയം ഒന്നിലതികം പേര്‍ക്ക് ഈ ടബ്ബിലെ കുളി ആസ്വദിക്കാം. എന്നാല്‍ ടബ്ബിലെ ബീയര്‍ കുടിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. പകരം വാറ്റുകേന്ദ്രത്തിലെ 10 തരം ബിയറുകളില്‍ ഒന്നു തിരഞ്ഞെടുത്തു പൂളിലിരുന്ന ആസ്വദിക്കാം. 

ബാറിലേതിനു സമാനമായി അരണ്ട വെളിച്ചമാണു പൂളിന്. 2005 ലാണ് ഇതു തുടങ്ങിയത് 700 വര്‍ഷം പഴക്കമുള്ള വാറ്റുകേന്ദ്രം ഉപയോഗ ശൂന്യമായപ്പോള്‍ ബിയര്‍ സ്പായാക്കി മാറ്റുകയായിരുന്നു. പൂളിലുള്ള ബിയറിനു നല്ല ചൂടാണ്. തണുത്തത് ഓഡര്‍ ചെയ്താല്‍ ഉള്ളും തണുപ്പിക്കാം. വിറ്റാമിനും കാല്‍സ്യവും ധാരളം അടങ്ങിയ പൂളിലിരിക്കുന്നതു മുറിവുകളുണങ്ങാനും സോറിയായസിസിനും നല്ലതാണത്രേ.
(നിയമപരമായ മുന്നറിയിപ്പ് - മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

click me!