കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് എന്ന കവിതയ്ക്കുള്ള മറുപടി കവിത വൈറലാകുന്നു. കാസര്‍ഗോഡ് ഗവണ്‍മെന്‍റ് കോളജിലെ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മിയാണ് സഖാവിന് മറുപടി കവിത എഴുതിയത്.
എസ്.എഫ്.ഐയുടെ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി അംഗമാണ് ശ്രീലക്ഷ്മി. എസ്.എഫ്.ഐ പ്രവര്‍ത്തകയും കാസര്‍ഗോഡ് കോളജില്‍ ശ്രീലക്ഷ്മിയുടെ സഹപാഠിയുമായ അമ്മുവാണ് മറുപടി കവിത ആലപിച്ചിരിക്കുന്നത്.
കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ത്ഥി ആയിരുന്ന സാം മാത്യുവാണ് സഖാവ് എന്ന കവിത രചിച്ചത്. തലശേരി ബ്രണ്ണന്‍ കോളജിലെ യൂണിയന്‍ വൈസ് ചെയര്‍മാനും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ആര്യ ദയാല്‍ സഖാണ് പാടി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് കവിത വൈറലായത്.