അവള്‍ യക്ഷിയായിരുന്നോ?

By സന്ധ്യ ചൂരിയില്‍  |  First Published Jul 23, 2018, 6:44 PM IST
  • എന്റെ പുസ്തകം
  • മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി
  • സന്ധ്യ ചൂരിയില്‍ എഴുതുന്നു

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഒരാളെ എങ്ങനെ ഒക്കെ സ്വാധീനിക്കാം? 

ബോധ അബോധ തലങ്ങള്‍ തമ്മില്‍ വളരെ നേര്‍ത്ത പാടപോലുള്ള ഒരന്തരം മാത്രമേ ഉള്ളു. ഒരു നിമിഷം കൊണ്ട് ഒരാള്‍ക്ക് ഈ തലങ്ങള്‍ മാറി വരാം. നാമറിയാതെ അജ്ഞാത വ്യാപാരം നടത്തുന്ന മനഃസഞ്ചാരങ്ങളെ ആകാംക്ഷ നിറക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ അടയാളപ്പെടുത്തി വായനക്കാരെ മായജാലക്കാരനെ പോലെ കൈപിടിച്ച് നടത്തുകയാണ് 'യക്ഷി' എന്ന നോവലിലൂടെ മലയാറ്റൂര്‍ രാമകൃഷ്ണന്‍. 

undefined

സുമുഖനും, സുന്ദരനും , ശാസ്ത്ര കുതുകിയും, വിദ്യാസമ്പന്നനും, സന്മാര്‍ഗ്ഗവാദിയും, വിദ്യാര്‍ത്ഥികളുടെ ആരാധനാ ബിംബവുമായിരുന്ന ശ്രീനിവാസന്‍ എന്ന കോളേജ് അധ്യാപകന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അനുഭവങ്ങളാണ് യക്ഷിയുടെ പ്രമേയം. ഒരപകടം അദ്ദേഹത്തിന്റെ ബാഹ്യസൗന്ദര്യം വികൃതമാക്കുന്നു . ആ അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉളവാകുന്ന മാനസിക വ്യാപാരങ്ങളുടെ ആകെത്തുകയാണ് യക്ഷി.

വികൃതമാക്കപ്പെട്ട മുഖം കണ്ട് കാമുകി അടക്കം പലരും വഴി മാറി നടന്നപ്പോള്‍ ശ്രീനിയുടെ മനസ്സില്‍ അപകര്‍ഷതാബോധംനിറയുന്നു . മറ്റുള്ളവരുടെ പെരുമാറ്റവും നോട്ടവും 'ബാഹ്യസൗന്ദര്യമാണ് എല്ലാറ്റിന്റെയും ആണിക്കല്ല് ' എന്ന് അയാളെ വിശ്വസിപ്പിക്കുന്നു. ഈ ഭൂമിയില്‍ ചേര്‍ത്ത് നിര്‍ത്താന്‍ ആരുമില്ലാത്ത ഒരേകാകിയായിരുന്നു അയാള്‍ . മുത്തശ്ശിക്കഥയിലെ പെണ്‍കുട്ടികള്‍ മാത്രമാണ് കൂനന്മാരെയും മുടന്തന്മാരെയും വിരൂപന്മാരെയും വിവാഹം കഴിക്കുന്നത് എന്നയാള്‍ ചിന്തിച്ചു. തനിക്ക് വേണ്ടി ഇനി ആരും വരുവാനില്ല എന്ന ചിന്ത അയാളില്‍ നൈര്യാശ്യവും അപകര്‍ഷതയും അനാഥത്വവും നിറച്ചു. സുന്ദരനായിരുന്നപ്പോള്‍ തികഞ്ഞ സന്മാര്‍ഗ്ഗ വാദിയായിരുന്ന അയാള്‍, അസാന്മാര്‍ഗ്ഗത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആലോചിച്ചു. കാമുകിയാല്‍ തിരസ്‌കൃതനാവുന്ന ശ്രീനി കാമനകള്‍ പൂര്‍ത്തീകരിക്കാന്‍ ലൈംഗിക തൊഴിലാളികളെ അന്വേഷിച്ചു പോയി. അവിടെയുള്ള ആളും അയാളുടെ വൈരൂപ്യം പറഞ്ഞു വിലപേശുന്നുണ്ട്. പറഞ്ഞ കാശുകൊടുത്തു ആഗ്രഹസഫലീകരണത്തിന് പോയ ശ്രീനിവാസന്‍ പക്ഷെ അവിടെ പരാജയപ്പെടുന്നു. അയാളുടെ വികാര വിക്ഷോഭങ്ങളുടെ അന്ത:സഘര്‍ഷങ്ങള്‍ തന്നെ ആണ് അവിടെയും വില്ലനാവുന്നത്.

സ്വയം തിരസ്‌കൃതനായി എന്ന തോന്നല്‍ നിലനില്‍ക്കുമ്പോള്‍ താന്‍ തുടങ്ങി വെച്ച യക്ഷികളെ പറ്റിയുള്ള ഗവേഷണം ഊര്‍ജ്വസ്വലമാക്കാന്‍ അയാള്‍ ശ്രമിക്കുന്നു. അതിനെ പറ്റി അദ്ദേഹം കൂടുതല്‍ വായിക്കുകയും അറിയുകയും ചെയ്യുന്നു. മനസ്സില്‍ മുത്തശ്ശിക്കഥകളും വിശ്വാസങ്ങളുടെ ഭാണ്ഡക്കെട്ടുകളും കവിതയും സാഹിത്യവും യക്ഷികഥകളും അനാഥത്വവും അപകര്‍ഷതയും നിറയുന്നു. 

ആ ശ്രീനിയുടെ ജീവിതത്തിലേക്കാണ് അതി സുന്ദരിയായ രാഗിണി കടന്നു വരുന്നത്. അവര്‍ പ്രണയബദ്ധരാവുന്നു. അയാള്‍ അധ്യാപകനായ കോളേജിലെ അയാളൊരിക്കലും കണ്ടിട്ടില്ലാത്ത, അയാളൊരിക്കലും അറിഞ്ഞിട്ടില്ലാത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു അവള്‍. ജീവിതത്തില്‍ നന്മകള്‍ നശിച്ചു പോയെന്നു വിശ്വസിച്ച അവളുടെ മനസ്സിലേക്ക് നന്മയുടെ നിറരൂപം ആയാണ് ശ്രീനി വരുന്നത്. അവള്‍ക്കായാളൊരു പിടിവള്ളി ആയിരുന്നു. അനാഥമാകപ്പെട്ട തന്റെ ജീവിതത്തിലെ ഏക തുരുത്ത്. അവള്‍ അയാളെ ഹൃദയം തുറന്നു സ്‌നേഹിച്ചു. 

അവര്‍ വിവാഹിതരായി. എന്നാല്‍ അവളെ പ്രാപിക്കാനാവാതെ നിത്യ നൈരാശ്യത്തിലേക്ക് ആണ്ടു പോവുകയാണ് അയാള്‍. അതിനൊടുക്കം അവള്‍ യക്ഷി ആണെന്നും അവളെ പ്രാപിച്ചാല്‍ താന്‍ മരിക്കും എന്ന ബോധം അയാളില്‍ പടരുന്നു. മനസ്സ് അതില്‍ നിന്നും തന്നെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താന്‍ കിടപ്പറയില്‍ പരാജയപ്പെടുന്നത് എന്നും ശ്രീനിയുടെ ഉപബോധമനസ്സു ചിന്തിക്കുന്നു. കടിഞ്ഞാണില്ലാത്ത കറുത്ത കുതിരകളെപ്പോലെ അയാളുടെ സംശയങ്ങള്‍ കുതിച്ചു മുന്നേറുന്നു. 

സംശയത്തിന്റെ രോഗത്തിന്റെ -മൂര്‍ദ്ധന്യാവസ്ഥയില്‍ ഈ ലോകം മുഴുവനും തനിക്കെതിരാണ് എന്നയാള്‍ക്ക് തോന്നി. അപ്പോള്‍ അവളെ അയാള്‍ ഇല്ലാതാക്കുന്നു. യക്ഷിയായ രാഗിണി പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു എന്ന് ശ്രീനിവാസന്‍ സമര്‍ത്ഥിക്കുന്നു.

മനുഷ്യമനസ്സുകളെ ഇത്രയും മനോഹരമായി പകര്‍ത്തിയ കൃതികള്‍ മലയാളത്തില്‍ കുറവാണ്. രാഗിണിയുടെ അസ്തിത്വത്തെ ആദ്യാവസാനം ചോദ്യം ചെയ്യുന്ന നിലയില്‍ അനുവാചകരുടെ മനസ്സിനെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട് മലയാറ്റൂര്‍.

..........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍​

ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!

മനോജ് കുറൂര്‍: തൊട്ടാല്‍ മുറിയുന്ന പുസ്തകങ്ങള്‍...

ദുര്‍ഗ അരവിന്ദ്: ഏതിരുട്ടിലും വെളിച്ചം കാട്ടുന്ന പുസ്തകം

സിമ്മി കുറ്റിക്കാട്ട് ​: 'മരണത്തിന് കുരുമുളകിട്ട താറാവുകറിയുടെ ചൂരാണ്'

ബാലന്‍ തളിയില്‍: ജീവിതത്തേക്കാള്‍ ആഴമുള്ള പുസ്തകം
 

click me!