അതെ, ജീവിതത്തേക്കാള്‍ അത്ഭുതം മറ്റെന്ത്!

By Web Team  |  First Published Aug 6, 2018, 5:55 PM IST

പിന്നെ കൂടുതല്‍ സമയം ആലോചിക്കേണ്ടി വന്നില്ല.. ദിവസങ്ങള്‍ക്ക് മുമ്പ് വായിച്ച് തീര്‍ത്ത, പ്രശസ്ത കാര്‍നസര്‍ രോഗ വിദഗ്ധന്‍ ഡോ. പി.വി.ഗംഗാധരന്റെ മധുരമുള്ളതും കൈപ്പേറിയതുമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കി, അദ്ദേഹത്തിന്റെ സുഹൃത്തും നോവലിസ്റ്റുും ചെറുകഥാകൃത്തും കൂടിയായ കെ.എസ്.അനിയന്‍ രചിച്ച 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം തന്നെ ഞാന്‍ അവള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തു. 


ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

Latest Videos

'മതിയായെടാ... ഇനി ആര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്? വീട്ടില്‍ നിന്നും അവനില്‍ നിന്നും ഇനി പരീക്ഷണങ്ങളേറ്റ് വാങ്ങാന്‍ എന്നെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല... ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നതെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍... ജീവിതം മടുത്ത് തുടങ്ങി...'

ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന്റെ അവസാനം ഒരു പൊട്ടിത്തെറിയില്‍ അവസാനിച്ചപ്പോള്‍, വീട്ടുകാരും കാമുകനും കൈ വിട്ട അവസ്ഥയില്‍ എന്റെയൊരു പെണ്‍ സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്. ഒരു ഇരുപതുകാരി പെണ്‍കുട്ടിയുടെ നിസ്സഹായതാവസ്ഥയില്‍ പിറവി കൊണ്ട വാക്കുകള്‍. ക്ഷേ, അവളുടെ ജീവന്റെയത്ര വിലയുണ്ട് ആ വാക്കുകള്‍ക്ക്.

ഇത്തരം സന്ദര്‍ഭങ്ങളില്‍, സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസം മുട്ടുന്ന അവര്‍ക്ക്  ഒരല്പം ആശ്വാസം നല്‍കാനായെങ്കില്‍ അത് തന്നെയാകും, നമ്മള്‍ അവര്‍ക്ക് വേണ്ടി ചെയ്ത് നല്‍കുന്നതില്‍ വെച്ചേറ്റവും നന്മ നിറഞ്ഞ കാര്യം. ഒരുപക്ഷേ, എന്നെപ്പോലെ ഒരുപാട് പേര്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു അവസ്ഥ തന്നെയാകും ഇത്.

ഉപദേശത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ അവള്‍ക്ക് മുമ്പില്‍ തുറന്നിടുന്നതിന് പകരം, അവള്‍ക്കെന്ത് മറുപടി നല്‍കും എന്ന് തന്നെയായിരുന്നു അന്നത്തെ രാത്രി മുഴുവന്‍ എന്റെ ചിന്ത. വായിക്കാനല്പം താല്പര്യമുള്ള കൂട്ടത്തില്‍ പെട്ടയാളാണവളെന്നത് കൊണ്ട്, ഏതെങ്കിലും പുസ്തകത്തിലേക്ക് അവളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമായിരുന്നു പോംവഴി..

പിന്നെ കൂടുതല്‍ സമയം ആലോചിക്കേണ്ടി വന്നില്ല.. ദിവസങ്ങള്‍ക്ക് മുമ്പ് വായിച്ച് തീര്‍ത്ത, പ്രശസ്ത കാര്‍നസര്‍ രോഗ വിദഗ്ധന്‍ ഡോ. പി.വി.ഗംഗാധരന്റെ മധുരമുള്ളതും കൈപ്പേറിയതുമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കി, അദ്ദേഹത്തിന്റെ സുഹൃത്തും നോവലിസ്റ്റുും ചെറുകഥാകൃത്തും കൂടിയായ കെ.എസ്.അനിയന്‍ രചിച്ച 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകം തന്നെ ഞാന്‍ അവള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തു. വലിയ പുസ്തക സമ്പാദ്യമൊന്നുമില്ലെങ്കിലും, എന്റെയടുത്തുള്ളതില്‍ വെച്ച്, സാഹചര്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അവള്‍ക്കേറ്റവും കൂടുതല്‍ അനുയോജ്യമായ പുസ്തകം അത് തന്നെയാണെന്ന് എന്റെ മനസ്സെന്നോട് മന്ത്രിച്ച് കൊണ്ടേയിരുന്നു...

പിറ്റേ ദിവസം രാവിലെ തന്നെ പുസ്തകം അവള്‍ക്ക് കൈ മാറി. പരസ്പരം കണ്ടാല്‍ വിശേഷങ്ങളൊരുപാട് പറയാറുണ്ടായിരുന്ന ഞങ്ങളന്ന് കൂടുതലൊന്നും സംസാരിച്ചില്ലെന്നതാണ് സത്യം.

'ക്ഷമയോട് കൂടി മുഴുവന്‍ വായിക്കാനുള്ളൊരു മനസ്സ് കാണിക്കണം. ന്നിട്ട് നിന്റെ തീരുമാനങ്ങള്‍ക്കെന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ മാത്രം എന്നെ വിളിക്കണം. ല്ലെങ്കില്‍ , ഇത് നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച്ചയാകട്ടെ.'

ഇത്രയും പറഞ്ഞ് കൊണ്ട് തന്നെ അവളോട് പുറം തിരിഞ്ഞ് നടന്നപ്പോള്‍ അവള്‍ ഒരുതരം ഞെട്ടലിലായിരുന്നു.. പക്ഷേ, ഞാനത്രത്തോളം ആത്മ വിശ്വാസത്തിലും. കാരണം, ദൈവാനുഗ്രഹത്താല്‍ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത എനിക്ക് പോലും ആ ഒരു പുസ്തകം തന്ന കോണ്‍ഫിഡന്‍സ് അത്രത്തോളം വലുതായിരുന്നു.

ജീവിതത്തിനും മരണത്തിനിടക്കുമുള്ള നൂല്‍പ്പാലത്തില്‍ ഞാണിന്മേല്‍ കളി കളിക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണത്. ല്ല, ജീവിതം തന്നെയാണത്. ത്തരമൊരു പുസ്തകം അവളുടെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുമ്പോള്‍ അമിതാത്മാവിശ്വാസത്തിന് തരമൊന്നുമില്ലെങ്കിലും ചെറുതല്ലാത്തൊരു ആത്മവിശ്വാസം എനിക്കര്‍ഹിച്ചത് തന്നെയാണ്... പക്ഷേ, അവള്‍ കണ്ടതും കേട്ടതുമൊന്നുമല്ല യഥാര്‍ത്ഥ ജീവിതം എന്ന തിരിച്ചറിവ് അവളുടെ മനസ്സില്‍ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ ഞാനതിന് പൂര്‍ണ്ണമായും അര്‍ഹനാവുകയുള്ളൂ.

ഇന്ന് അവള്‍ക്ക് മുമ്പിലുള്ള ഏക പ്രശ്നം അവളുടെ പ്രണയ നൈരാശ്യം മാത്രമാണ്. ലോകത്തിലുള്ള ഏതൊരു പ്രശ്‌നത്തേക്കാളും അവള്‍ വില കല്‍പ്പിക്കുന്നത് അതിന് മാത്രമായിരിക്കും.. അവളേയും കുറ്റം പറയാനൊക്കില്ല. ആറ് വര്‍ഷത്തോളം ഊണിലും ഉറക്കിലും മറ്റൊരാത്മാവിനെ ആവാഹിച്ചവളോട്, ഒരു സുപ്രഭാതത്തില്‍ എല്ലാം വിട്ടൊഴിഞ്ഞ് പോകാന്‍ പറയുമ്പോള്‍ മാനസികമായി അവള്‍ തളരുമെന്ന് തീര്‍ച്ച.
   
പണ്ടാരോ പറഞ്ഞത് പോലെ, പ്രണയിക്കുമ്പോള്‍ പ്രണയിതാക്കള്‍ക്ക് മുമ്പില്‍ പ്രണയം മാത്രമാണ് ലോകം. നോക്കിലും വാക്കിലും പ്രവര്‍ത്തിയിലും പ്രണയം മാത്രം നിറഞ്ഞ് നില്‍ക്കും. പക്ഷേ, റിയാലിറ്റി മാത്രം നിറഞ്ഞ് നില്‍ക്കുന്ന ജീവിതത്തില്‍ ഈ പ്രണയത്തിനുമപ്പുറം ഒരുപാട് കാണാനും കേള്‍ക്കാനും ഉണ്ടെന്നുള്ള തിരിച്ചവ് സമ്പാദിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ പ്രണയം തിരിച്ചറിയുന്നത് എന്നതാണ് സത്യം.

പിന്നീടുള്ള എന്റെ കാത്തിരിപ്പ് മുഴുവന്‍ അവളുടെ ഒരു ഫോണ്‍ കോളിന് വേണ്ടിയുള്ളതായിരുന്നു. പുസ്തകം വായിച്ച് തീര്‍ന്നാല്‍ തീര്‍ച്ചയായും അവള്‍ വിളിക്കുമെന്നെനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നു.

പക്ഷേ, പ്രതീക്ഷകളെല്ലാം തെറ്റിച്ച്, അര മണിക്കൂറിനുള്ളില്‍ തന്നെ അവളുടെ പേര് എന്റെ ഫോണില്‍ തെളിഞ്ഞു.. പുസ്തകം മുഴുവന്‍ വായിച്ചുള്ള വിളിയല്ല അതെന്ന് ഉറപ്പാണ്. മനസ്സില്ലാ മനസ്സോടെ ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു.

'ഈ പുസ്തകമൊക്കെ എവിടെയായിരുന്നാവോ ഇത് വരെ... ആദ്യ രണ്ട് പേജ് മാത്രം വായിച്ചതെയുള്ളൂ. നീ പറഞ്ഞ പോലെ എന്റെ തീരുമാനങ്ങളെല്ലാം അപ്പോള്‍ തന്നെ മാറ്റി. അല്ല, സ്വയം മാറി. അത് കൊണ്ടാണ് ഞാനിപ്പോള്‍ തന്നെ നിനക്ക് വിളിച്ചത്. ഇനി ഒറ്റ ഇരിപ്പില്‍ തന്നെ മുഴുവന്‍ വായിച്ച് തീര്‍ക്കണം. നമ്മള്‍ മനുഷ്യര്‍ എത്ര സ്വാര്‍ത്ഥരാണല്ലേടാ. നമുക്ക് നമ്മുടെ കാര്യങ്ങള്‍ മാത്രമാണ് വലുത്. നുഷ്യന്‍ സാമൂഹിക ജീവിയാണെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് തോന്നുന്നു.  സ്വന്തത്തിലേക്ക് മാത്രം ഏകീകൃതമായ ഒരു ജീവി നമ്മള്‍ മനുഷ്യര്‍ മാത്രമായിരിക്കും. അത് കൊണ്ടായിരിക്കാം സ്വന്തം കാര്യങ്ങളില്‍ മാത്രം നമ്മള്‍ വ്യാകുലപ്പെട്ട് പോകുന്നത്. ഈ പുസ്തകത്തിന്റെ പേര് പോലെ തന്നെ, ജീവിതം ഒരത്ഭുതം തന്നെയാണ്.  എന്തായാലും, ഇനി ഈ പുസ്തകം നിനക്ക് തിരിച്ച് തരുന്നില്ല. തിനിപ്പോള്‍ എന്റെ ജീവനോളം വിലയുണ്ട്.. ഇതെനിക്ക് നല്‍കിയ നിനക്കും...'

വാക്കുകളെല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അവള്‍ക്കുള്ളിലെ ഭാവ വത്യാസങ്ങളെ ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.. ജീവിതത്തിലേക്കുള്ളൊരു തിരിച്ച് വരവിലേക്ക് പ്രതീക്ഷകളുടെ നാളങ്ങള്‍ പ്രകാശിച്ചത് കൊണ്ടായിരിക്കാം, കൂടുതലൊന്നും പറയാതെ തന്നെ അവള്‍ ഫോണ്‍ വെച്ചു.

ഇതില്‍ ആദ്യ അദ്ധ്യായം തന്നെ  പറഞ്ഞ് തുടങ്ങുന്നത് ഒരു ചെറിയ കുടുംബത്തിന്റെ കഥയാണ്. ക്യാന്‍സര്‍ രോഗിയായിട്ട് പോലും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പഠിച്ച ഒരു മകളുടെ കഥ. രാഗാവസ്ഥയില്‍ സ്വന്തം അച്ഛനെ നഷ്ടപ്പെട്ടിട്ടും ജീവിതത്തില്‍ പതറാതെ മുന്നോട്ട് പോകുന്ന ആ പെണ്‍കുട്ടിയുടെ ജീവിതം വായിച്ചപ്പോള്‍ തന്നെ അവളുടെ മനസ്സ് മാറിയിരിക്കാം. കാരണം, ഹൃദയമുള്ളൊരാള്‍ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ പാകത്തിലാണ് പുസ്തകത്തിലെ ഓരോ വരികളും.

ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിള്ള എല്ലാ മിഥ്യാ ധാരണകളും ഈയൊരു പുസ്തകം മാറ്റിയെഴുതുന്നുണ്ടെങ്കിലും സയന്റിഫിക് വാക്കുകളോ പ്രയോഗങ്ങളോ വായനയെ ആലോസരപ്പെടുത്തുന്നില്ലെന്നതാണ് ഏറെ ആകര്‍ഷണം. മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവര്‍ക്ക്, മനുഷ്യ മനസ്സുകളെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നും നല്ലൊരു വായനാനുഭവം തന്നെയായിരിക്കും മുപ്പത്തിയേഴ് അദ്ധ്യായയങ്ങളുള ഈ പുസ്തകം സമ്മാനിക്കുന്നത്. 

ഇത് കൊണ്ടൊക്കെ തന്നെ, ഇനിയേത് പുസ്തകം വായിച്ച് തീര്‍ന്നാലും മറക്കാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് 'ജീവിതമെന്ന അത്ഭുതം' മാത്രമായിരിക്കും... വായന നല്‍കിയ സന്തോഷത്തിലുപരി പ്രിയ സുഹൃത്തിന്റെ ജീവനോളം വിലയുള്ള ഈ പുസ്തകം മാത്രം.

click me!