പ്ലീസ്, ഉള്ള പൂമരങ്ങള്‍ അവിടെ നിന്നോട്ടേ

By Web Team  |  First Published Aug 4, 2016, 11:05 AM IST

കോളേജില്‍ പഠിക്കുകയും സംഘടനാ പ്രവര്‍ത്തനം നടത്തുകയും പ്രേമിക്കുകയും എല്ലാ ഊഷ്മതകളോട് കൂടിയും ക്യാമ്പസ് ജീവിതം അനുഭവിക്കുകയും ചെയ്ത എനിക്ക് സഖാവ് എന്ന കവിത കേട്ടിട്ട് വല്യ കുഴപ്പമൊന്നും തോന്നിയിട്ടില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

Latest Videos

അത്യാവശ്യം കുഴപ്പമില്ലാത്ത വരികള്‍ ഒരു പെണ്‍കുട്ടി നന്നായി പാടിയിരിക്കുന്നു.പൈങ്കിളിയാണെന്ന് സമ്മതിച്ച് കൊണ്ടു തന്നെ അത് ആസ്വദിക്കുന്നു. 

കാമ്പസുകള്‍ മാറുകയാണ്,കുട്ടികളും.അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.ഉത്തരങ്ങള്‍ തേടുന്നു.എല്ലാം ശരിയാണ്‌ എന്ന് വച്ച് അവര്‍ക്ക് തോന്നുന്നത് എഴുതിക്കൂടേ. പാടിക്കൂടേ.ശ്ശെടാ, നമ്മളെന്തിന് നിങ്ങളിങ്ങനെയേ എഴുതാവൂ, ചിന്തിക്കാവൂ എന്ന് വാശി പിടിക്കണം.

എല്ലാ ഭൂതക്കാലക്കുളിരും കുളിരല്ലെങ്കിലും ചില കുളിരുകള്‍ നില നില്‍ക്കണ്ടേ.നമ്മളിരുന്ന മരച്ചുവടുകളിലും പഞ്ചാരക്കല്ലുകളിലും നടന്ന ഇടനാഴികളിലും ഇന്നുള്ളവര്‍ നടക്കേണ്ടെന്ന് വാശി പിടിക്കാമോ.

കാമ്പസുകള്‍ മാറുകയാണ്,കുട്ടികളും.അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.ഉത്തരങ്ങള്‍ തേടുന്നു.എല്ലാം ശരിയാണ്‌ എന്ന് വച്ച് അവര്‍ക്ക് തോന്നുന്നത് എഴുതിക്കൂടേ. പാടിക്കൂടേ.ശ്ശെടാ, നമ്മളെന്തിന് നിങ്ങളിങ്ങനെയേ എഴുതാവൂ, ചിന്തിക്കാവൂ എന്ന് വാശി പിടിക്കണം.

കാമ്പസുകളില്‍ ഒന്നാന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.സ്വപ്നങ്ങളുണ്ട്.ഏത് ഉദാത്ത സൃഷ്ടികളേയും മറികടക്കുന്ന വിശ്വ വിഖ്യാത തെറികളിറങ്ങുന്നുണ്ട്.അതിന്റെയൊക്കെ കൂടെ ഇത് കൂടെയൊക്കെ ഇരിക്കേെട്ടന്ന്. കുട്ടികള്‍ക്ക് ഇഷ്ടമാണെങ്കില്‍ അവര്‍ പാടട്ടേന്ന്.വേണ്ടെങ്കില്‍ അവര്‍ പാടാതിരിക്കുമല്ലോ.തെരഞ്ഞെടുക്കാന്‍ ശേഷിയുള്ള തലമുറ.അവര്‍ തെരഞ്ഞെടുക്കട്ടേ.

കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു കവിത എന്നതിനപ്പുറം അതിന്റെ രാഷ്ട്രീയത്തെ തിരഞ്ഞു പോയി,പൂമരങ്ങളെ വെട്ടി വെയിലത്തിടുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല.ജീന്‍സും ടീ ഷര്‍ട്ടും ടോപ്പും ചുരിദാറുമൊക്കെ തരാതരം പോലെ ധരിച്ച് നടക്കുന്ന കാമ്പസില്‍ ഇപ്പോഴും ഓണാഘോഷത്തിനും കേരളപ്പിറവിക്കും കസവുടുക്കും. ഊഞ്ഞാലാടും..ചിലതൊക്കെ അങ്ങനല്ലേ.

തട്ടുപൊളിപ്പന്‍ പടങ്ങള്‍ക്ക് കൈയടിക്കുന്ന,സല്‍മാനും ഷാരൂഖിനുമൊക്കെ വിസിലടിക്കുന്ന,മാളുകളില്‍ കറങ്ങുന്ന,ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ തരം കിട്ടിയാല്‍ ഊളിയിടുന്ന ക്യാമ്പസുകളില്‍ തന്നെയാണ് ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ എന്താണ് എന്ന ചോദ്യമുയരുന്നത്.വളരെ കൃത്യമായ,ഗൗരവമുള്ള രാഷ്ട്രീയം ഉരുത്തിരിഞ്ഞ് വരുന്നത്.അവിടെത്തന്നെ ഇപ്പോഴും പൂമരങ്ങളും പൂക്കുന്നുണ്ട്.

ക്യാമ്പസുകള്‍ എക്കാലവും അങ്ങനല്ലേ.എല്ലാത്തിനേയും സ്വീകരിക്കും .വേണ്ടാത്തത് പതിയെപ്പതിയെ അപ്രത്യക്ഷമാകും.പോരാട്ടത്തിന്റെ കള്ളിമുള്‍ച്ചെടികള്‍ മാത്രമല്ല.ചെറിയ ചെറിയ പൂമരങ്ങള്‍ കൂടി അവിടെ വളരും.ഒന്ന് രണ്ട് പൂമരങ്ങള്‍ കൂടിയില്ലെങ്കില്‍ പിന്നെന്ത് ക്യാമ്പസ്.

അതു കൊണ്ട് ഉള്ള പൂമരങ്ങള്‍ അവിടെത്തന്നെ നിന്നോട്ടേ..ഇനി സഖാവേ വിളിയാണ് പ്രശ്‌നമെങ്കില്‍ നമുക്ക് വേറെതെങ്കിലും പേര് വച്ച് അഡ്ജസ്റ്റ് ചെയ്യാം.

വാല്‍ക്കഷ്ണം:മുഖ്യധാരാ രാഷ്ട്രീയത്തിന് ക്യാമ്പസില്‍ തിരിച്ചെത്തുന്നതിനുള്ള അനുകൂല സമയമായി എന്ന് പറയുമ്പോള്‍ ഇവരെങ്ങനെ നേരത്തേ പുറത്തായി എന്ന് കൂടി ആലോചിക്കണം.

click me!