പൂച്ചൂസ്

By Sreebala K Menon  |  First Published Jan 2, 2019, 2:54 PM IST

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ അവസാന ഭാഗം


അമ്മ അവിടത്തെ ആന്റിയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോ നൂനു സപ്ലിയുടെ കൂടെ നടന്ന് അവിടെ കൂട്ടില്‍ കിടക്കുന്ന ഓരോ മൃഗങ്ങളേയും നോക്കി നോക്കി നടന്നു. ചിലതിന്റെ കൈയ്യിലും കാലിലും കണ്ണിലും ഒക്കെ ഓരോ കെട്ടുണ്ട്. വെള്ള തുണി വച്ച്. 

Latest Videos

undefined

കുറച്ച് ദിവസം കഴിഞ്ഞപ്പൊ സപ്ലി ഓറഞ്ച് ബൈക്കില്‍ വന്നു ഗേറ്റിന് മുമ്പില്‍ നിന്നു. നൂനുവും അമ്മയും സപ്ലിയുടെ ബൈക്കില്‍ കയറി. ഒരു രണ്ട് നില കെട്ടിടത്തിന് മുന്നില്‍ സപ്ലി ബൈക്ക് നിര്‍ത്തി. നൂനു ഓടി കെട്ടിടത്തിനകത്തേക്ക് കയറി. 

അവിടെ നിറയേ പട്ടികളും, പൂച്ചകളും. 

നൂനു അങ്ങനത്തെ ഒരു സ്ഥലത്ത് ആദ്യം പോവുകയായിരുന്നു. അമ്മ അവിടത്തെ ആന്റിയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോ നൂനു സപ്ലിയുടെ കൂടെ നടന്ന് അവിടെ കൂട്ടില്‍ കിടക്കുന്ന ഓരോ മൃഗങ്ങളേയും നോക്കി നോക്കി നടന്നു. ചിലതിന്റെ കൈയ്യിലും കാലിലും കണ്ണിലും ഒക്കെ ഓരോ കെട്ടുണ്ട്. വെള്ള തുണി വച്ച്. 

'അതെന്തിനാ?', നൂനു സപ്ലിയോട് ചോദിച്ചു.

'കൈയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ടാവും. അത് ശരിയാവാന്‍ വേണ്ടി ഡോക്ടര്‍ കെട്ടി കൊടുത്തതാ'

'നൂനു', അമ്മ വിളിച്ചു.

ഓടി അമ്മയുടെ അടുത്ത് എത്തി. അമ്മയുടെ കൈയ്യില്‍ ഒരു ചെറിയ ബ്ലാക്ക് ആന്റ് വൈറ്റ് പൂച്ചക്കുട്ടി.

ഇഷ്ടാണെങ്കില്‍ ഇതിനെ വീട്ടിലേക്ക് കൊണ്ടു പൊയ്‌ക്കോളൂ

Illustration: Sumi K Raj

നൂനു അതിനെ നോക്കി ചിരിച്ചു. പൂച്ച നൂനുവിനോട് 'മ്യാവൂ' എന്ന് പറഞ്ഞു. 

'പൂച്ചയെ ഇഷ്ടമാണോ നൂനുവിന്?', അവിടുത്തെ ആന്റി ചോദിച്ചു. 

നൂനുവിന് നാണം വന്നു. നൂനു താഴേക്ക് നോക്കി തലയാട്ടി.

'ഇഷ്ടാണെങ്കില്‍ ഇതിനെ വീട്ടിലേക്ക് കൊണ്ടു പൊയ്‌ക്കോളൂ' ആന്റി പറഞ്ഞു. 

നൂനു അമ്മയുടെ മുഖത്തേക്ക് നോക്കി. 

'കൊണ്ട് പോവാം?' -അമ്മ ചോദിച്ചു. 

നൂനു തലയാട്ടി.

'പൂച്ചുസേ വാ പോവാം...'.

(അവസാനിച്ചു)

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍  ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

click me!