ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 14
നൂനു ഓടിച്ചെന്ന് അപ്പയുടെ അടുത്ത് നിന്ന് ലാപ്പ് ടോപ്പിലേക്ക് നോക്കി. അതാ അതില്‍ ഹാപ്പി. കൂടെ ഇന്നലെ വന്ന വെളുവെളുത്ത അങ്കിളും ഒരു ചുവപ്പ് ഉടുപ്പിട്ട ആന്റിയും. ആന്റിയുടെ മടിയിലാണ് ഹാപ്പി ഇരിക്കുന്നത്.
undefined
നൂനുവിന്റെ അമ്മ രാവിലെ ഒരു നനഞ്ഞ തോര്‍ത്തുമായി വന്ന് ദേഹം മുഴുവന്‍ തുടച്ചു കൊടുത്തു. നൂനുവിന് നല്ല സുഖം തോന്നി. 'പനി മാറിയല്ലോ', അമ്മ പറഞ്ഞു. നൂനുവിന് പെട്ടെന്ന് ഹാപ്പിയെ ഓര്‍മ്മ വന്നു.
'ഹാപ്പി ഇപ്പൊ എവിടെയാ അമ്മേ ?'
'ഹാപ്പി, ഹാപ്പീടെ അമ്മയുടെ കൂടെ ഇന്നലെ വന്ന അങ്കിളിന്റെ വീട്ടില്. ആ അങ്കിളിന്റെ പട്ടിക്കുട്ടിയാണ് ഹാപ്പി. അതിനെ ആരോ മോഷ്ടിച്ചു കൊണ്ട് പോയി കടയില്‍ കൊടുത്തു. കടക്കാരന്‍ അത് അയാളുടെ സ്വന്തം പട്ടിക്കുട്ടിയാന്നും പറഞ്ഞ് സപ്ലിക്ക് കൊടുത്തു. ഒരാള് വേറൊരാളുടെ സാധനം മോഷ്ടിച്ചോണ്ട് ഇപ്പൊ എത്ര പേര്‍ക്കാ ബുദ്ധിമുട്ടായത്. ആരുടേയും ഒന്നും നമ്മള് മോഷ്ടിക്കാന്‍ പാടില്ല, ആരോടും കള്ളം പറയാന്‍ പാടില്ല എന്നൊക്കെ അമ്മ പറയാറില്ലേ നൂനുനോട്.'-നൂനു തലയാട്ടി.
നൂനു സ്‌ക്രീനില്‍ ഒരു ഉമ്മ കൊടുത്തു ഹാപ്പിക്ക്.
Illustration: Sumi K Raj
'നൂനു ഇങ്ങ് വന്നേ. ഒരു കാര്യം കാണിച്ചു തരാം. ഓടി വാ'.
അമ്മ വായില് വച്ച് തന്ന ദോശ ചവച്ച് കൊണ്ട് നൂനു അപ്പയുടെ അടുത്തേക്ക് ഓടി. പ്ലേറ്റില്‍ ദോശയും കൊണ്ട് അമ്മയും പുറകേ വന്നു. അപ്പ ലാപ്പ് ടോപ്പിന് മുന്നില്‍ ഇരുന്ന് അതിലുള്ള ആരോടോ വര്‍ത്താനം പറയുന്നു.
നൂനു ഓടിച്ചെന്ന് അപ്പയുടെ അടുത്ത് നിന്ന് ലാപ്പ് ടോപ്പിലേക്ക് നോക്കി. അതാ അതില്‍ ഹാപ്പി. കൂടെ ഇന്നലെ വന്ന വെളുവെളുത്ത അങ്കിളും ഒരു ചുവപ്പ് ഉടുപ്പിട്ട ആന്റിയും. ആന്റിയുടെ മടിയിലാണ് ഹാപ്പി ഇരിക്കുന്നത്.
നൂനു സ്‌ക്രീനില്‍ ഒരു ഉമ്മ കൊടുത്തു ഹാപ്പിക്ക്. നൂനുവിനെ കണ്ട ഹാപ്പി അവിടെ കിടന്ന് 'കീ കീ' വെച്ചു. അങ്കിള്‍ നൂനുവിന് ഒരു ഫ്‌ളയിംഗ് കിസ് കൊടുത്തു. നൂനുവിന് നാണം വന്നു.
പുറത്തേക്ക് ഒറ്റ ഓട്ടം വച്ച് കൊടുത്തു നൂനു.
.............................................................
(അവസാനഭാഗം നാളെ)
ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യാം.
(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)