ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 4
നൂനുവിന് ഓര്‍മ്മ വച്ച കാലം മുതല്‍ മാമനെ കാണുമ്പോള്‍ എല്ലാവരും സപ്ലി എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം ഒന്നും നൂനു അന്വേഷിച്ചിട്ടില്ല. ആ വാക്ക് പക്ഷേ നൂനുവിന് ഇഷ്ടപ്പെട്ടു. നൂനു മാമനെ സപ്ലി മാമന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. സപ്ലി എന്നത് മാമന്റെ പേരല്ല മാമന്‍ എഴുതുന്ന പരീക്ഷയുടെ പേരാണെന്ന് എല്ലാവരും പറഞ്ഞിട്ടും നൂനു വിളി മാറ്റിയില്ല. സ്‌നേഹം കൂടുമ്പൊ സപ്ലി എന്ന് മാത്രം വിളിക്കും നൂനു. അതിനും മാമന്‍ 'നോ' പറഞ്ഞില്ല. പകരം 'സപ്ലി കീ ജയ്, സപ്ലി കീ ജയ്' എന്ന കൈ ചുരുട്ടി നീട്ടി മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചു മാമന്‍. അങ്ങനെ വിളിച്ച് നൂനു വീടിനകത്ത് നടന്ന് എല്ലാവരേയും ചിരിപ്പിച്ചു.
undefined
ശബ്ദം കേട്ട് എ ബി സി ഡി എഴുതി കൊണ്ടിരുന്ന നൂനു എഴുന്നേറ്റ് ഗേറ്റിനടുത്തേക്ക് ഓടി. ഓറഞ്ച് ബൈക്കില്‍ മാമന്‍ ഗേറ്റിന് വെളിയില്‍ വന്ന് നിന്നു. നൂനുവിന് ഏറ്റവും ഇഷ്ടം മാമനോടാണ്. നൂനുവിനോട് മാമന്‍ മാത്രമേ 'നോ' പറയാത്തതുള്ളൂ. ബാക്കിയെല്ലാവരില്‍ നിന്നും 'നോ' കേട്ട് നൂനു ബോറടിച്ച് ഇരിക്കയാണ്.
പുറത്ത് കളിക്കാന്‍ പോട്ടെ?
നോ
ടി വി കാണട്ടേ?
നോ
ചായ വേണം?
നോ. വേണ്ട.
ചിക്കന്‍ ഫ്രൈ?
നോ
ഐസ് ക്രീം?
നോ
മാമന്‍ മാത്രം എല്ലാറ്റിനും യെസ് പറയും. അത് കൊണ്ട് മാമനെ കാണുമ്പോള്‍ നൂനു സ്‌നേഹം കൊണ്ട് നക്കി തുടയ്ക്കും. മാമന്‍ തിരിച്ചു പോവുമ്പൊ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടോയ്‌സും, കളറിങ്ങ് ബുക്കും, ഡോറയുടെ പടമുള്ള ഉടുപ്പും മാമന് കൊണ്ടു പോവാന്‍ എടുത്ത് കൊടുക്കും നൂനു. മാമന്‍ എല്ലാം വാങ്ങിച്ച് വയ്ക്കും. എന്നിട്ട് തിരിച്ച് നൂനുവിന്റെ റൂമില്‍ തന്നെ വച്ചിട്ട് പോവും.
ഇപ്രാവശ്യം മാമന്റെ ബാഗില്‍ വച്ച് കൊടുക്കും. കൊണ്ടു പോയി കളിച്ചോട്ടെ. നൂനു തീരുമാനിച്ചു. അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു.
'എടാ നിന്റെ പരീക്ഷ കഴിഞ്ഞിട്ട് നാള് കുറേ ആയില്ലേ. റിസള്‍ട്ട് വന്നോ?'
'ഇല്ല ചേച്ചി പെണ്ണേ'
'പതിവു പോലെ സപ്ലി അടിക്കോ?'
' കരിനാവ് വെച്ച് ഓരോന്ന് പറയാതെ പൊക്കോണം'.
സപ്ലി എന്നത് മാമന്റെ പേരല്ല മാമന്‍ എഴുതുന്ന പരീക്ഷയുടെ പേരാണെന്ന് എല്ലാവരും പറഞ്ഞിട്ടും നൂനു വിളി മാറ്റിയില്ല.
നൂനുവിന് ഓര്‍മ്മ വച്ച കാലം മുതല്‍ മാമനെ കാണുമ്പോള്‍ എല്ലാവരും സപ്ലി എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം ഒന്നും നൂനു അന്വേഷിച്ചിട്ടില്ല. ആ വാക്ക് പക്ഷേ നൂനുവിന് ഇഷ്ടപ്പെട്ടു. നൂനു മാമനെ സപ്ലി മാമന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. സപ്ലി എന്നത് മാമന്റെ പേരല്ല മാമന്‍ എഴുതുന്ന പരീക്ഷയുടെ പേരാണെന്ന് എല്ലാവരും പറഞ്ഞിട്ടും നൂനു വിളി മാറ്റിയില്ല. സ്‌നേഹം കൂടുമ്പൊ സപ്ലി എന്ന് മാത്രം വിളിക്കും നൂനു. അതിനും മാമന്‍ 'നോ' പറഞ്ഞില്ല. പകരം 'സപ്ലി കീ ജയ്, സപ്ലി കീ ജയ്' എന്ന കൈ ചുരുട്ടി നീട്ടി മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചു മാമന്‍. അങ്ങനെ വിളിച്ച് നൂനു വീടിനകത്ത് നടന്ന് എല്ലാവരേയും ചിരിപ്പിച്ചു.
'സപ്ലി'
'യെസ് നൂനു ഡിയര്‍'
നൂനു സപ്ലിയുടെ ചെവി തേടി ചെന്നു. എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു, 'നൂനുവിന് ഒരു പട്ടിക്കുട്ടിയെ വേണം. വെളുത്ത ദേഹം മുഴുവന്‍ രോമമുള്ള പട്ടിക്കുട്ടി. വാങ്ങിത്തരോ'.
മാമന്‍ മൊബൈല്‍ എടുത്തു. വിരല് വെച്ച് മേലോട്ടും താഴോട്ടും നീക്കി സക്രീനില്‍ കളിച്ചു. എന്നിട്ട് നൂനുവിന് കാണിച്ചു കൊടുത്തു. നൂനു നോക്കിയപ്പൊ രണ്ടു കാലില്‍ ഒരു പട്ടിക്കുഞ്ഞ് ഇരിക്കുന്ന ഫോട്ടോ.
'ഇഷ്ടപ്പെട്ടോ?'
നൂനു തലയാട്ടി.
നൂനുവിന്റെ ഫേവറേറ്റ് ആണ് ടട്ട. മുട്ടയെ നൂനു വിളിക്കുക ടട്ട എന്നാണ്
മാമന്‍ പുറത്തിറങ്ങി ഓറഞ്ച് ബൈക്കെടുത്ത് കറക്കി ബ്രൂം എന്ന ശബ്ദത്തോടെ ഓടിച്ചു പോയി. നൂനു മാമന്‍ തിരിച്ചു വരുന്നത് കാത്ത് വരാന്തയില്‍ ഇരുന്നു. സന്ധ്യയായപ്പൊ അമ്മ മുട്ടയും കൊണ്ട് നൂനുവിന്റെ അടുത്തേക്ക് വന്നു. നൂനുവിന്റെ ഫേവറേറ്റ് ആണ് ടട്ട. മുട്ടയെ നൂനു വിളിക്കുക ടട്ട എന്നാണ്. ടട്ട എത്ര വേണമെങ്കിലും നൂനു ഒറ്റ ഇരിപ്പിന് അകത്താക്കും. പക്ഷേ അന്ന് നൂനു ടട്ടയെ മൈന്റ് ചെയ്തതേയില്ല. ദാ നോക്ക് നൂനു, കണ്ണും മൂക്കും ഉള്ള ബുള്‍സ് ഐ എന്നൊക്കെ പറഞ്ഞ് അമ്മ കൊതിപ്പിച്ചെങ്കിലും നൂനു കേള്‍ക്കാത്ത ഭാവത്തില്‍ ഇരുന്നു. പിന്നെ ഗേറ്റിനടുത്ത് പോയി സപ്ലിയെ നോക്കി. കുറേ നേരം നിന്നിട്ടും കാണാതായപ്പോള്‍ തിരിച്ച് വന്ന് വരാന്തയില്‍ ഇരുന്നു. കാത്ത് കാത്തിരുന്ന് നൂനു ഉറങ്ങിപ്പോയി.
അപ്പ നൂനുവിനെ എടുത്ത് ബെഡ് റൂമില്‍ കൊണ്ട് പോയി പുതപ്പിച്ചു കിടത്തി. ഉറക്കത്തില്‍ നൂനു 'സപ്ലി, സപ്ലി....' എന്ന് വിളിച്ച് കൊണ്ടിരുന്നു.
ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യാം.
(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)