വിവാഹത്തേക്കാള്‍ വലുത് തന്നെയാണ് വിദ്യാഭ്യാസം

By Women Desk  |  First Published Mar 8, 2019, 1:28 PM IST

ഈ ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ പ്ലസ് ടു പഠിക്കുന്നു. ഇനിയും പഠിക്കണമെന്നുണ്ട്. അന്ന് വിവാഹത്തിനു പകരം പഠിച്ചിരുന്നുവെങ്കിലോ എന്ന് പലപ്പോഴും തോന്നാറുണ്ട്.
 


മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

ഇനിയും പഠിക്കണമെന്നുണ്ട്

Latest Videos

undefined

ഇരുപത്തിനാലാമത്തെ വയസ്സിലാണ് കല്ല്യാണം കഴിയുന്നത്. അതും വീട്ടുകാര്‍ കണ്ടുപിടിച്ച ആള്‍ തന്നെ. അറേഞ്ച്ഡ് മാര്യേജ്. പഠിക്കാനായില്ല. കാരണം, അതിനൊന്നും വീട്ടിലെ സാമ്പത്തികം സമ്മതിച്ചില്ല. കല്ല്യാണം കഴിഞ്ഞു, ഒരു മോളും ഉണ്ടായി. പഠിക്കാനുള്ള ആശയെ ഒക്കെ കുഴിച്ചു മൂടി. പക്ഷെ, വിവാഹം ചെയ്തയാള്‍ ഉപേക്ഷിച്ചു. വീട്ടില്‍, പിന്നെയും ഞാനും, അമ്മയും, എന്‍റെ മോളും മാത്രമായി.

ഒരു വര്‍ഷം മുമ്പാണ് ഏഷ്യാനെറ്റില്‍ സ്വീപ്പറായി ജോലി കിട്ടുന്നത്. പഠിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി സാമ്പത്തിക ഭദ്രതയുള്ള ജോലി കിട്ടിയിരുന്നേനെ എന്ന് തോന്നാറുണ്ട്. അങ്ങനെയാണ് പ്ലസ് ടു പഠിക്കാന്‍ ചേരുന്നത്. ഈ ഇരുപത്തിയൊമ്പതാമത്തെ വയസ്സില്‍ പ്ലസ് ടു പഠിക്കുന്നു. ഇനിയും പഠിക്കണമെന്നുണ്ട്. അന്ന് വിവാഹത്തിനു പകരം പഠിച്ചിരുന്നുവെങ്കിലോ എന്ന് പലപ്പോഴും തോന്നാറുണ്ട്.

എല്ലാ പെണ്‍കുട്ടികളും പഠിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും വേണം

എനിക്ക് അഞ്ച് വയസ്സുള്ളൊരു മകളാണ്. ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം എത്ര വലുതാണെന്ന് ഓരോ ദിവസം കഴിയുന്തോറും എനിക്കറിയാം. അതുകൊണ്ട് തന്നെ അവളെ പഠിപ്പിക്കും. അവള്‍ ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കും. അതിനുവേണ്ടിയാണ് ഈ കഷ്ടപ്പാടുകളെന്ന് ബോധ്യമുണ്ട്. അവള്‍ പഠിക്കണം. അവളെപ്പോലെ എല്ലാ പെണ്‍കുട്ടികളും പഠിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും വേണം. ഉപേക്ഷിക്കപ്പെട്ടാലും ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ വിദ്യാഭ്യാസം തന്നെയാണ് ഒരു പെണ്ണിന് വേണ്ടത്. ഈ പ്രായത്തിലും പ്ലസ് ടു പഠിക്കുമ്പോള്‍ എനിക്കതറിയാം. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 

 

click me!