'നോക്കിക്കോ ഇതൊരു മോനായിരിക്കും'

By Women Desk  |  First Published Mar 8, 2019, 12:16 PM IST

മോളാണ് എന്ന് ഞാന്‍ പറഞ്ഞു.  'ഹോ കഷ്ടം, ഇതും ഒരു പെണ്‍കുഞ്ഞാണല്ലോ.  സത്യത്തില്‍ അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു ഡോക്ടര്‍ ഇങ്ങനെ പറയുമോ എന്ന് ഞാന്‍ ചിന്തിച്ചു? ആ ഡോക്ടര്‍ എന്തിനാണ് അങ്ങനെ പറഞ്ഞത്?  മുമ്പേ എന്നോട് 'ഇത് ആണ്‍കുഞ്ഞ് ആണ് മോളെ'  എന്ന് പറഞ്ഞവരൊക്കെ വെറും സാധാരണ ആളുകള്‍ ആയിരുന്നു. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ട് മുതല്‍ താഴെ വരെ പെണ്ണ് എന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും നെറ്റി ചുളിക്കുന്നത് എന്തിനാണ്? 


മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

എന്ത് കൊണ്ടാണ് മൂത്തകുട്ടി പെണ്‍കുട്ടി ആയാല്‍ രണ്ടാമത്തെ കുട്ടി ആണായിരിക്കണമെന്ന്  എല്ലാവരും ആഗ്രഹിക്കുന്നത്? അല്ലെങ്കില്‍ ആദ്യത്തെ കുട്ടി ആണായിരിക്കണം എന്ന് പറയുന്നത്? രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ അല്ലെങ്കില്‍ എത്ര കുട്ടികളായാലും അവര്‍ പെണ്‍കുട്ടികള്‍ ആകണമെന്ന് ആഗ്രഹിച്ചൂടെ? 

Latest Videos

undefined

മൂത്തമകളെ ഗര്‍ഭിണി ആയിരുന്നപ്പോഴേ ഉള്ള ആഗ്രഹമായിരുന്നു ജനിക്കുന്നത് ഒരു  പെണ്‍കുട്ടി ആയിരിക്കണം എന്നുള്ളത്. ആഗ്രഹം പോലെ ഞങ്ങള്‍ക്കൊരു പൂമ്പാറ്റക്കുഞ്ഞിനെ കിട്ടി. ഒന്നരവര്‍ഷം കഴിഞ്ഞ് രണ്ടാമത് ഗര്‍ഭിണി ആയിരിക്കുമ്പോഴും ഇതൊരു പെണ്‍കുട്ടി ആകണേ എന്നാണ് മനസ്സില്‍ പറഞ്ഞത്.  പക്ഷെ ആരും അതൊരു പെണ്‍കുഞ്ഞ് ആയിരിക്കുമെന്ന് പറഞ്ഞ് കേട്ടതേ ഇല്ല. 'നോക്കിക്കോ ഇതൊരു മോനായിരിക്കും'- എനിക്കറിയുന്നവരൊക്കെ ഇങ്ങനെ എന്റെ വയറു കാണുമ്പോള്‍ പറഞ്ഞു കൊണ്ടിരുന്നു.  

'അയ്യോ ചേച്ചി രണ്ടാമത്തതും പെണ്‍കുഞ്ഞായി പോയല്ലോ!'

അരോചകമായിരുന്നു ആ പറച്ചിലുകള്‍. ആദ്യത്തെ കുഞ്ഞു ആണാകണം എന്ന് പറഞ്ഞ നാവുകള്‍ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ കുറിച്ചും 'ഇത് എന്തായാലും ആണായിരിക്കും' എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഞാന്‍ അവരോടൊക്കെ ചോദിച്ചു, പെണ്‍കുഞ്ഞായാല്‍ എന്താണ് കുഴപ്പം? നിനക്കൊരു ആണ്‍തരി വേണ്ടേ... എന്ന് പറഞ്ഞ് അവരെന്നെ തുറിച്ച് നോക്കി.

ഇതിനേക്കാള്‍ അതിശയിപ്പിച്ചത് തീരെ അവശയായി ഇളയ മോളെ പ്രസവിക്കാന്‍ സിസേറിയന്‍ ചെയ്യാന്‍ കിടക്കുന്ന നേരത്ത്, അനസ്‌തേഷ്യ ഡോക്ടറിന്റെ സംസാരമായിരുന്നു.  അയാള്‍ എന്നോട് ചോദിച്ചു, മൂത്തകുട്ടി ആണോ പെണ്ണോ? 

മോളാണ് എന്ന് ഞാന്‍ പറഞ്ഞു.  'ഹോ കഷ്ടം, ഇതും ഒരു പെണ്‍കുഞ്ഞാണല്ലോ.  സത്യത്തില്‍ അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരു ഡോക്ടര്‍ ഇങ്ങനെ പറയുമോ എന്ന് ഞാന്‍ ചിന്തിച്ചു? ആ ഡോക്ടര്‍ എന്തിനാണ് അങ്ങനെ പറഞ്ഞത്?  മുമ്പേ എന്നോട് 'ഇത് ആണ്‍കുഞ്ഞ് ആണ് മോളെ'  എന്ന് പറഞ്ഞവരൊക്കെ വെറും സാധാരണ ആളുകള്‍ ആയിരുന്നു. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ട് മുതല്‍ താഴെ വരെ പെണ്ണ് എന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും നെറ്റി ചുളിക്കുന്നത് എന്തിനാണ്? 

ഡെലിവറി കഴിഞ്ഞ് എന്റെ കുഞ്ഞ് മോളെ ഞാന്‍ ആദ്യമായ് കണ്ടപ്പോഴുള്ള സന്തോഷം ഈ പറഞ്ഞവര്‍ക്ക് ആര്‍ക്കെങ്കിലും മനസ്സിലാകുമോ?  

റൂമിലേക്ക് ഷിഫ്റ്റ് ചെയ്ത് ബന്ധുക്കള്‍ കാണാന്‍ വന്ന സമയം കല്യാണം പോലും കഴിഞ്ഞിട്ടില്ലാത്ത എന്റെ ഒരു ചെറിയ കസിന്‍ ചോദിച്ചതിങ്ങനെയാണ്... 'അയ്യോ ചേച്ചി രണ്ടാമത്തതും പെണ്‍കുഞ്ഞായി പോയല്ലോ!'.  എനിക്ക് അവളുടെ മുഖത്തു നോക്കി ചിരിക്കാനേ കഴിഞ്ഞുള്ളു. രണ്ടല്ല ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത് പോലെ അഞ്ച് പെണ്‍കുട്ടികളുടെ അമ്മയാകുമായിരുന്നെന്ന്  പറഞ്ഞ് അവളെ ഷോക്ക് ആക്കേണ്ടന്നു കരുതി. 

ആണ്‍കുട്ടിയെ പ്രസവിച്ചെന്നറിഞ്ഞപ്പോള്‍എന്റെ മറ്റൊരു കസിനോട് അവളുടെ അമ്മായിഅമ്മ വന്ന് പറഞ്ഞു; 'ഇപ്പോഴാടി നീ ഒരു പെണ്ണായതെന്ന്.  നീ ഒരാണിനെ പെറ്റ ല്ലോയെന്ന്.  അവളിതു പറയുമ്പോള്‍ അവളുടെ മുഖത്ത്, 'അപ്പോ ഞാനിത്രയും നാള്‍ പെണ്ണല്ലായിരുന്നോ' എന്ന ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. 

ഒരുപാട് നാളിനു ശേഷം കാണുന്നവര്‍ ചോദിക്കും, ഭര്‍ത്താവ് എന്ത് ചെയ്യുന്നു?  നിനക്ക് ജോലി ഉണ്ടോ?  മക്കളൊക്കെ ആയോ? മക്കളെ കുറിച്ച് പറഞ്ഞ് പെണ്‍കുട്ടികള്‍ ആണെന്നറിയുമ്പോള്‍ ചോദിച്ച ആളാരായാലും 'അയ്യോ രണ്ട് പെണ്‍കുട്ടികളോ?'  ഞാന്‍ എന്തോ മഹാപരാധം ചെയ്ത മട്ടില്‍ താടിക്ക് കയ്യും കൊടുത്തു  നില്‍ക്കും അപ്പോഴും എനിക്ക് ചിരിയാണ് വരുന്നത്. അവരുടെ ചോദ്യം തുടങ്ങുമ്പോഴേ എനിക്കറിയാം അവസാനം ഇങ്ങനെ അന്തം വിട്ട് നില്‍ക്കുമെന്ന്.

എനിക്കെന്റെ പെണ്‍കുട്ടികള്‍ എന്റെ പൂമ്പാറ്റക്കുഞ്ഞുങ്ങള്‍  ആണ്

വേറൊരു കൂട്ടരുണ്ട്. 'ആ രണ്ട് പെണ്‍കുട്ടികള്‍ അല്ലേ?  എന്തെങ്കിലും ഒക്കെ കരുതി വച്ചോ. വല്ലവന്റേം കൂടെ വിടണ്ടേ' എന്ന് പറയും.  പെണ്ണെന്ന് പറഞ്ഞാല്‍ അവസാനം വല്ലവന്റെയും കൂടെ പറഞ്ഞ് വിട്ട് ബാധ്യത തീര്‍ക്കണം എന്ന മനസ്ഥിതി മാത്രമാണ് സമൂഹത്തിലേറെയും.
  
എനിക്കെന്റെ പെണ്‍കുട്ടികള്‍ എന്റെ പൂമ്പാറ്റക്കുഞ്ഞുങ്ങള്‍  ആണ്. അവരിങ്ങനെ പാറിപ്പറന്ന്  നടക്കും, പെണ്ണെന്ന അഭിമാനത്തോടെ. ഈ ഭൂമിയിലെ സര്‍വവിധ  സ്വാതന്ത്ര്യത്തോടും കൂടി. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

click me!