ഗ്രാമത്തിലെ സ്ത്രീകൾക്കിപ്പോൾ പേടിയാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലും. 80 പേർ പ്രതികളായ കേസിൽ 50 പേരെയെ പിടികിട്ടിയിട്ടുള്ളൂ. ബാക്കിയുള്ള 30 പേർ ആരെന്ന് അറിയില്ല. ഓൺലൈനിലാണ് ഭർത്താവ് ഇവരെയൊക്കെ കണ്ടെത്തിയത്. അതാരൊക്കെ?
അസാധാരണമായ, അതിക്രൂരമായ ഒരു കേസിന്‍റെ വിചാരണയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ഫ്രാൻസിലെ മസൻ എന്ന ഗ്രാമം. ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി മയക്കിയിട്ട് അന്യപുരുഷൻമാരെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യിച്ച ഭർത്താവ്. 10 വർഷത്തിനകം അങ്ങനെ വന്ന് പോയത് 80 ലേറെ പേർ. എല്ലാവരും സാധാരണക്കാർ, നഴ്സ്, അഗ്നിരക്ഷാ സേനാംഗം, മാധ്യമപ്രവർത്തകൻ... എല്ലാവരും പരസ്പരം ദിവസവും കാണുന്നവർ. വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവർ. ചിലർ മാത്രം അടുത്ത ഗ്രാമത്തിൽ നിന്നുള്ളവർ. എല്ലാം ക്യാമറയിലാക്കി, സ്വന്തം ലാപ്ടോപ്പിൽ സൂക്ഷിച്ചു, ഭർത്താവ്.
മയക്കുമരുന്ന് കഴിച്ച് കഴിച്ച് ഭാര്യക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ വിന്നിട്ടും ഭർത്താവ് ഈ ക്രൂരത നിർത്തിയില്ല. അബോധാവസ്ഥയിൽ നടക്കുന്നതൊന്നും അറിയാതിരുന്ന ഭാര്യ, എല്ലാം അറിയുന്നത് ഭർത്താവിനെതിരെ മറ്റൊരു കേസിൽ അന്വേഷണം വന്ന് അയാളുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തപ്പോഴാണ്. അത് നാല് വർഷം മുമ്പ്. ഡൊമിനീക് പെലിക്കോട്ട് (Dominique Pelicot) എന്ന ആ ഭർത്താവ് കുറ്റം സമ്മതിച്ചു. കോടതി വിചാരണ തുടങ്ങിയിരിക്കുന്നു, പരസ്യവിചാരണ വേണമെന്ന് ആവശ്യപ്പെട്ടു 72 കാരിയായ ജിസേൽ (Gisele). വീഡിയോകൾ താനും കോടതിയിൽ വച്ച് കാണുമെന്നും അറിയിച്ചു. പക്ഷേ, അത് കണ്ടിരിക്കാൻ ബുദ്ധിമുട്ടിയ കോടതി പരസ്യമായി വീഡിയോകൾ കാണിക്കേണ്ട എന്ന് തീരുമാനിച്ചു.
undefined
ലബനണിലെ പേജർ സ്ഫോടനം; പഴയ തന്ത്രം പക്ഷേ, കൂട്ട ആക്രമണം ആദ്യം
Gisèle Pelicot, the victim of a mass rape case police say was orchestrated by her husband of 50 years, receives applause by supporters as she arrives in court in France. https://t.co/YHkEJw1Lus pic.twitter.com/jB8bYJGh33
— CBS News (@CBSNews)ആഘോഷം തുടങ്ങട്ടെ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ക്രിസ്മസ് ആഘോഷം ഒക്ടോബറിൽ തുടങ്ങാൻ വെനിസ്വേല
ജിസേലിന്‍റെ മനക്കരുത്തിനെ പുകഴ്ത്തുന്നു ജനങ്ങളും മാധ്യമങ്ങളും. പക്ഷേ, അബോധാവസ്ഥയിലാണെങ്കിലും അവരുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്ന് അഭിഭാഷകർ തർക്കിച്ചു. എന്നിട്ടും ജിസേൽ പിടിച്ചു നിന്നു. കോടതിയിൽ അവരെന്നും എത്തുന്നുണ്ട്. ഒരു വികാര വിക്ഷോഭവും കാണിക്കാതെ. എല്ലാം ജിസേൽ അറിഞ്ഞ് കൊണ്ടുള്ള ഒരു കളിയാണെന്ന് വിചാരിച്ചു എന്ന് ചില പ്രതികൾ വാദിക്കുന്നു. ജിസേൽ മയങ്ങിക്കിടക്കുന്നു എന്ന് അഭിനയിക്കുകയാണെന്നും വിചാരിച്ചത്രെ. മനപൂർവമല്ല എന്ന് ഒരാൾ. മാപ്പ് ചോദിക്കുന്നു, മറ്റൊരാൾ. താനാരെയും നിർബന്ധിച്ചിട്ടില്ലെന്ന് ഭർത്താവും.
ഗ്രാമത്തിലെ സ്ത്രീകൾക്കിപ്പോൾ പേടിയാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലും. 80 പേർ പ്രതികളായ കേസിൽ 50 പേരെയെ പിടികിട്ടിയിട്ടുള്ളൂ. ബാക്കിയുള്ള 30 പേർ ആരെന്ന് അറിയില്ല. ഓൺലൈനിലാണ് ഭർത്താവ് ഇവരെയൊക്കെ കണ്ടെത്തിയത്. അതാരൊക്കെ? തങ്ങളെന്നും കാണുന്നവരോ സംസാരിക്കുന്നവരോ ആണോ എന്ന സംശയമാണ് സ്ത്രീകൾക്ക്. പ്രതികളിൽ പലരുടെയും കുടുംബം അവരെ ഉപേക്ഷിച്ചു പോയി. പ്രതികളുടെ കുടുംബാംഗങ്ങൾ സമൂഹത്തിൽ ഒറ്റപ്പെടലും ആക്രമണവും നേരിടുന്നു. അത് മറുവശം, അതിക്രൂരമായ ലൈംഗിക പീഡനത്തിനെതിരായ ഫ്രാൻസിന്‍റെ തന്നെ പോരാട്ടത്തിന്‍റെ പ്രതീകമായിരിക്കുന്നു ജിസേൽ. പക്ഷേ, മസാൻ എന്ന ഗ്രാമം ഇനിയൊരിക്കലും പഴയ പോലെയാവില്ല. സൗഹൃദങ്ങളും കൂട്ടായ്മകളും ഒന്നും പഴയത് പോലെയാവില്ല.
ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും