രാഹുല്‍ ഗാന്ധി അമൂല്‍ ബേബിയും  പപ്പു മോനുമാവുന്നത് എന്തുകൊണ്ടാണ്?

By Shaju V V  |  First Published Apr 4, 2019, 3:18 PM IST

രാഷ്ട്രീയത്തോട് എന്നന്നേക്കുമായി സലാം പറഞ്ഞ് പോകുന്ന രാഹുല്‍ എന്ന സാധ്യത ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. അതിനു ശേഷം അയാള്‍ എന്താവും ചെയ്യുക എന്നറിയാന്‍ എനിക്ക് വലിയ ആകാംക്ഷയുണ്ട്. ഒരു ഗൗതമന്‍ അയാളുടെ ഉള്ളില്‍ തിരയടിക്കുന്നത് നിങ്ങളും കേട്ടിട്ടില്ലേ?

എനിക്കാ മനുഷ്യനെ ഇഷ്ടമാണ്. വിഷാദ കാലങ്ങളില്‍ അജ്ഞാത വിശ്രമ കേന്ദ്രങ്ങളിലേക്ക് അപ്രത്യക്ഷമാകുന്ന രാഷ്ട്രീയ വനവാസങ്ങള്‍, ലോകത്തെ മാറ്റിത്തീര്‍ക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളൊക്കെ വിസ്മരിച്ച് പ്രണയിനിയുടെ മടിത്തട്ടിലേക്കു പ്രവഹിക്കുന്ന രഹസ്യ പലായനങ്ങള്‍. പാര്‍ട്ടി ഭേദമന്യേ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ അണികള്‍ പ്രതീക്ഷിക്കുന്ന പുരുഷശരീരഭാഷ അയാളിലില്ല (ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും ശരീരപ്രകാശന ഭാഷ ആണ്‍ ധാര്‍ഷ്ട്യത്തിന്റെതാണ് എന്നു നാം ധരിച്ചു വശായിട്ടുണ്ട്)

Latest Videos

undefined

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിലില്ലാത്ത  മനോഹരമായ ആന്തരിക അടരുകള്‍ രാഹുല്‍ ഗാന്ധിയിലുണ്ട്, രാഹുല്‍ ക്ലച്ച് പിടിക്കാത്തത് രാഷ്ട്രീയ നേതാക്കന്‍മാരില്‍ നിന്നു ജനം നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്ന വരട്ട് വ്യക്തിത്വ വാര്‍പ്പ് മാതൃകയ്ക്ക് വെളിയിലാണയാളുടെ നില്‍പ്പ് എന്നതുകൊണ്ട് കൂടിയാണ് .

എനിക്കാ മനുഷ്യനെ ഇഷ്ടമാണ്. വിഷാദ കാലങ്ങളില്‍ അജ്ഞാത വിശ്രമ കേന്ദ്രങ്ങളിലേക്ക് അപ്രത്യക്ഷമാകുന്ന രാഷ്ട്രീയ വനവാസങ്ങള്‍, ലോകത്തെ മാറ്റിത്തീര്‍ക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളൊക്കെ വിസ്മരിച്ച് പ്രണയിനിയുടെ മടിത്തട്ടിലേക്കു പ്രവഹിക്കുന്ന രഹസ്യ പലായനങ്ങള്‍. പാര്‍ട്ടി ഭേദമന്യേ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളില്‍ അണികള്‍ പ്രതീക്ഷിക്കുന്ന പുരുഷശരീരഭാഷ അയാളിലില്ല (ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും ശരീരപ്രകാശന ഭാഷ ആണ്‍ ധാര്‍ഷ്ട്യത്തിന്റെതാണ് എന്നു നാം ധരിച്ചു വശായിട്ടുണ്ട്)

അമൂല്‍ ബേബിയെന്നും പപ്പു മോനെന്നുമൊക്കെ നാം പരിഹസിക്കുന്നത് രാഷ്ട്രീയ നേതാക്കന്‍മാരുടെ വ്യക്തിത്വത്തില്‍ നാമഭിലഷിക്കുന്ന ആണധികാര ഹുങ്ക് അയാളിലില്ല എന്നതുകൊണ്ടാണ്.

പുതിയ രാഷ്ട്രീയ ബോധ്യങ്ങളുടെ ധിഷണാപ്രകാശം അയാളിലുണ്ട്. നിരന്തരം രാഷ്ട്രീയമായി നവീകരിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസേതരമായ ഇത്തരം രാഷ്ട്രീയ അവബോധങ്ങള്‍ ഭരണം ലഭിച്ചാല്‍ പ്രയോഗത്തില്‍ വരുമോ എന്നതു കണ്ടറിയേണ്ടതുണ്ട്.

പുതിയ രാഷ്ട്രീയ ബോധ്യങ്ങളുടെ ധിഷണാപ്രകാശം അയാളിലുണ്ട്.

പാമ്പുകടിച്ച് മരണാസന്നനായി കിടക്കുമ്പോള്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പി കൃഷ്ണപിള്ള സഖാക്കളോട് പങ്കുവയ്ക്കുന്നുണ്ട്. ആ രാഷ്ട്രീയ സമര്‍പ്പണമനസ്‌കത കൗതുകകരമാണെങ്കിലും അവനവനെ ചോര്‍ത്തി പാര്‍ട്ടി യന്ത്രമായി സ്വയം പരിണമിക്കുന്ന ആത്മനിഷേധം അവിടെയുണ്ട്. പ്രണയിനിയെ കാണാനായി രാഷ്ട്രീയത്തില്‍ നിന്നവധിയെടുത്തു കടലിനു മീതെ പറക്കുന്ന രാഹുലിന്റെ വികാര സംവേദനക്ഷമതയുള്ള രാഷ്ട്രീയത്തോടാണ് എനിക്കിഷ്ടം. രാജീവിന്റെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലായവരോട് വൈകാരികമായി സംവദിക്കാന്‍ അയാള്‍ക്കു സാധിച്ചത്, സെന്‍സിറ്റീവായ ഈ മാനസിക ഘടനകൊണ്ടാവണം.

രാഷ്ട്രീയത്തോട് എന്നന്നേക്കുമായി സലാം പറഞ്ഞ് പോകുന്ന രാഹുല്‍ എന്ന സാധ്യത ഞാന്‍ മനസ്സില്‍ കാണുന്നുണ്ട്. അതിനു ശേഷം അയാള്‍ എന്താവും ചെയ്യുക എന്നറിയാന്‍ എനിക്ക് വലിയ ആകാംക്ഷയുണ്ട്. ഒരു ഗൗതമന്‍ അയാളുടെ ഉള്ളില്‍ തിരയടിക്കുന്നത് നിങ്ങളും കേട്ടിട്ടില്ലേ?

(ചിന്താ കൂട്ടുകെട്ട് : Seena Panoli)

click me!