പുനലൂര്‍ രാജന്റെ ക്യാമറയില്‍ കടമ്മനിട്ട ...

By Rathnakaran mangad  |  First Published Feb 10, 2020, 5:51 PM IST

പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ പകര്‍ത്തിയ കടമ്മനിട്ടയുടെ ചിത്രങ്ങള്‍. അതിനു പിറകിലെ കഥ മാങ്ങാട് രത്‌നാകരന്‍ എഴുതുന്നു.
 


പോസ്റ്റല്‍ ഓഡിറ്റ്‌സ് ആന്റ് അക്കൗണ്ട്‌സ് വകുപ്പില്‍ ഉദ്യോഗസ്ഥനായതിനാല്‍ ഔദ്യോഗികമായി തന്നെ കവി കേരളം മുഴുവന്‍ സഞ്ചരിച്ചു. തൊഴില്‍ കഴിഞ്ഞാല്‍ പിന്നെ കവിത, കൂട്ടുകൂടല്‍. 

 

Latest Videos

 

മലയാള കവിതയില്‍ പൊടുന്നനെയാണ് ഒരു കാട്ടാളന്‍ പ്രത്യക്ഷപ്പെട്ടത്. നല്ലവനായ കാട്ടാളന്‍-കടമ്മനിട്ട രാമകൃഷ്ണന്‍. 'കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍ മൂട്ടില്‍മുളച്ചു മുതിര്‍ന്നോന്‍...'

പോസ്റ്റല്‍ ഓഡിറ്റ്‌സ് ആന്റ് അക്കൗണ്ട്‌സ് വകുപ്പില്‍ ഉദ്യോഗസ്ഥനായതിനാല്‍ ഔദ്യോഗികമായി തന്നെ കവി കേരളം മുഴുവന്‍ സഞ്ചരിച്ചു. തൊഴില്‍ കഴിഞ്ഞാല്‍ പിന്നെ കവിത, കൂട്ടുകൂടല്‍. 

 

.....................................................................

അങ്ങനെയൊരു നിമിഷത്തില്‍ പകര്‍ത്തിയതാണ് ഒരു കവിത ചുണ്ടില്‍ വിരിയുന്നതുപോലെ തോന്നിച്ച കടമ്മനിട്ടയെ.

 

കോഴിക്കോട്ടെത്തിയാല്‍, ആ 'നഗരത്തിന്റെ താക്കോല്‍ സൂക്ഷിക്കുന്ന' ചെലവൂര്‍ വേണുവിന്റെ സങ്കേതത്തിലായിരുന്നു കടമ്മനിട്ടയുടെ വാസം. കടമ്മനിട്ട മാത്രമല്ല രവീന്ദ്രന്‍, ടി വി ചന്ദ്രന്‍, പവിത്രന്‍, തുടങ്ങിയവരെല്ലാം വേണുവിന്റെ സങ്കേതത്തിലുണ്ടാകും. ചെലവൂര്‍ വേണു ഉറ്റ സുഹൃത്തായതിനാല്‍, പുനലൂര്‍ രാജന്‍ മിക്കപ്പോഴും, കോഴിക്കോട് ആകാശവാണിക്കു തൊട്ടടുത്തുള്ള അലങ്കാര്‍ ലോഡ്ജിലെ സൈക്കോ ഓഫീസിലെത്തും. അങ്ങനെയൊരു നിമിഷത്തില്‍ പകര്‍ത്തിയതാണ് ഒരു കവിത ചുണ്ടില്‍ വിരിയുന്നതുപോലെ തോന്നിച്ച കടമ്മനിട്ടയെ.

 

എം എ ബേബിയും കടമ്മനിട്ടയും. പുനലൂര്‍ രാജന്‍ പകര്‍ത്തിയ ചിത്രം 
 

കടമ്മനിട്ടയുടെ കവിതകള്‍ രണ്ടു വാള്യങ്ങളായി കമനീയമായി പ്രസിദ്ധീകരിക്കുന്നത് ചെലവൂര്‍ വേണുവിന്റെ നേതൃത്വത്തിലുള്ള പ്രപഞ്ചം പബ്ലിക്കേഷന്‍സാണ്. കവിതകള്‍ പ്രകാശനം ചെയ്തുകൊണ്ട് എം ഗോവിന്ദന്‍ പറഞ്ഞു, '' ഈ പുസ്തകത്തോടെ ചെലവൂര്‍ വേണു വരവൂര്‍ വേണുവാകും. '' പക്ഷേ, ചെലവൂര്‍ വേണു ഇന്നും ചെലവൂര്‍ വേണുവായി തുടരുന്നു. 

 

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!

മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

വീട്ടിലെ വയലാര്‍!

പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള ഇ. എം.എസ്

പുനലൂര്‍ രാജന്‍ പകര്‍ത്തിയ ടി പത്മനാഭന്റെ അപൂര്‍വ്വചിത്രം!

പാര്‍ട്ടി കോണ്‍ഗ്രസിലെ കെ.പി.എ.സി ലളിത!

 

click me!