കമല - ട്രംപ് സംവാദം; നിര്‍ണ്ണായക ചോദ്യങ്ങളില്‍ ഉത്തരം മുട്ടി കമല, നിഷ്പ്രഭനായി ട്രംപ്

By Alakananda RFirst Published Sep 12, 2024, 9:27 PM IST
Highlights


പരിഹാസച്ചിരി, കുത്തുവാക്ക്, പ്രകോപനം എല്ലാം ഇത്തവണ കമലാ ഹാരിസിന്‍റെ സ്വന്തമായിരുന്നു. ട്രംപിന് ഒന്നിനും കൃത്യമായ മറുപടി പറയാൻ കഴിയാതെ പോയി. 

'ചിന്നം വിളിച്ചോടിയടുക്കുന്ന കൊമ്പനെ കൊമ്പിൽ തന്നെ തൂക്കിയെടുത്ത് ചുഴറ്റിയെറിയുക'. ഡോണൾഡ് ട്രംപ് കമലാ ഹാരിസ് സംവാദത്തിൽ കണ്ടത് അതാണ്. പലപ്പോഴും ദിക്കുതെറ്റി, ലക്ഷ്യമില്ലാതെ ഉഴറിപ്പാഞ്ഞു മുൻ പ്രസിഡന്‍റ്. കമലാ ഹാരിസ് ആകട്ടെ സമർത്ഥമായി തന്നെ ട്രംപിനെ നേരിട്ടു.  എല്ലാം കൃത്യമായി പഠിച്ച് കരുക്കൾ നീക്കി കമല, രംഗപ്രവേശം മുതൽ എല്ലാം. കമല ഇടപെടാതെ തന്നെ മുൻപ്രസിഡന്‍റ്  ഇടക്കിടക്ക് ലക്ഷ്യം തെറ്റിപാഞ്ഞു. കമലാ ഹാരിസിനെ തോൽപ്പിക്കാനാവുന്ന വിഷയങ്ങളിൽ പോലും അതിന് കഴിയാതെ പോയി മുൻപ്രസിഡന്‍റിന്. 

പരിഹാസച്ചിരി, കുത്തുവാക്ക്, പ്രകോപനം എല്ലാം ഇത്തവണ കമലാ ഹാരിസിന്‍റെ സ്വന്തമായിരുന്നു. ട്രംപിന് ഒന്നിനും കൃത്യമായ മറുപടി പറയാൻ കഴിയാതെ പോയി. വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് പോലും മറുപടിയുണ്ടായില്ല. കമലയുടെ കുത്തുവാക്കുകൾ കേട്ട് പലപ്പോഴും പ്രകോപിതനായ ട്രംപ്, കമല ഹാരിസിനെ മുട്ടുകുത്തിക്കാൻ കഴിയുന്ന പലതിലും മനസും വാക്കുമുറപ്പിക്കാൻ കഴിയാതെ വഴിമാറി. സ്വന്തം നിലപാടുകളും പ്രവർത്തിയും ന്യായീകരിക്കുന്നതിലേക്ക് ഒതുങ്ങി.

Latest Videos

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

ഡീപ്ഫേക് പോണോഗ്രഫി; 'അനുസരിക്കാത്ത' ടെലിഗ്രാമിനെ പൂട്ടാന്‍ തെക്കൻ കൊറിയയും

തന്‍റെ റാലികളിലെ ജനപങ്കാളിത്തം കമലക്കെതിരായ ആയുധമാക്കുന്നതിന് പകരം അത് ന്യായീകരിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. വേണ്ടാത്ത അവസരത്തിൽ കുടിയേറ്റ പ്രശ്നത്തിലേക്ക് വഴുതി വീണു. ചുരുക്കത്തിൽ, കമലാ ഹാരിസ് ട്രംപിനെ വഴിതെറ്റിച്ച് ഒരു വഴിക്കാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും സ്വയം പ്രതിരോധത്തിലേക്ക് ഒതുങ്ങി മുൻ പ്രസിഡന്‍റ്. തനിക്കുനേരെ ഉയർന്ന കൂരമ്പുകളിൽ നിന്നെല്ലാം കമല ഒഴിഞ്ഞുമാറി. അഫ്ഗാനിസ്ഥാനിലെ പിൻമാറ്റം, കുടിയേറ്റനയം ഇതൊക്കെ വഴിതിരിച്ചുവിട്ടു. അതിലൊന്നും കമലാ ഹാരിസിനെ പിടിച്ചു നിർത്താൻ ട്രംപിന് കഴിഞ്ഞുമില്ല.

'കമലാ ഹാരിസിന്‍റെ വിജയം' എന്ന് ഘോഷിക്കപ്പെടുന്ന ഒരു സംവാദമായി അത്. ഒന്നിൽ ഒതുക്കാതെ അടുത്തതിനും തയ്യാറെന്ന് അറിയിച്ചിരിക്കയാണ് കമലാ ഹാരിസ്. പക്ഷേ, ഒരു മറുപക്ഷമുണ്ട്. തങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും ഉത്തരം തേടിയ സാധാരണക്കാർക്ക് നിരാശയായിരുന്നു ഇരുവരുടെയും സംവാദം സമ്മാനിച്ചത്. ട്രംപ് പ്രതിരോധത്തിലും പ്രകോപനങ്ങളിലും ഒതുങ്ങിയപ്പോൾ കമലയില്‍ പഴയ അവ്യക്തത തന്നെ ആവർത്തിച്ചു. ചോദ്യങ്ങൾക്കെല്ലാം മറുപടി ഉറപ്പ് നൽകിയെങ്കിലും ഫ്രാക്കിംഗ് കരാറുകളിലെ നയം മാത്രമാണ് കമല വിശദീകരിച്ചത്.

ആഘോഷം തുടങ്ങട്ടെ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ക്രിസ്മസ് ആഘോഷം ഒക്ടോബറിൽ തുടങ്ങാൻ വെനിസ്വേല

മൂണ്‍ഫിഷ് മരിച്ചതെങ്ങനെ? യുഎസ് യുദ്ധവിമാനം എഫ് 16 ന്‍റെ തകർച്ച അന്വേഷിക്കാന്‍ യുക്രൈയ്ന്‍

സാമ്പത്തിക പരിഷ്കരണത്തിലെ ചില നിർദ്ദേശങ്ങൾ ആവർത്തിച്ചു. ഇറക്കുമതി ചുങ്കം കൂട്ടിയ ട്രംപിന്‍റെ നടപടിയെ വിമർശിച്ചു. പക്ഷേ ട്രംപ് സർക്കാർ ഏർപ്പെടുത്തിയ നികുതികളിൽ പലതും എന്തിന് നിലനിർത്തി എന്ന ചോദ്യത്തിന് കമല ഉത്തരം പറഞ്ഞില്ല. നാണ്യപ്പെരുപ്പം നേരിടാനുള്ള നടപടി എന്തുകൊണ്ട് ബൈഡൻ സർക്കാർ എടുത്തില്ല എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. അങ്ങനെ പലത്. അതൊന്നും മുതലെടുക്കാൻ ട്രംപിന് ആയതുമില്ല. സ്വന്തം ഭരണനേട്ടങ്ങൾ, അതിൽ പലതും ബൈഡൻ പിന്തുടർന്നതും എടുത്തു പറയാന്‍ പോലും കഴിഞ്ഞില്ല. ചുരുക്കത്തിൽ വോട്ടർമാർ കാത്തിരുന്ന ഉത്തരങ്ങൾ ക്യത്യമായി പറയാൻ രണ്ട് പേർക്കുമായില്ല എന്നതാണ് സാരം. 

click me!