മാത്രവുമല്ല ആള് ഭയങ്കര അക്രമകാരിയുമാണ്.. ഒരു ദിവസം സ്കൂളിൽ നിന്ന് വിളിക്കാൻ പോയ എന്റെ മുന്നിലേക്കു കരഞ്ഞുകൊണ്ടാണ് അവൾ വന്നത്. വലിയവായിൽ കരഞ്ഞുകൊണ്ട്...
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും. നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.
'കെട്ടിയാൽ ഷാജിപാപ്പനെ മാത്രേ കെട്ടുള്ളൂ' എന്ന് പറഞ്ഞു നടക്കണ ഒരു ആറു വയസുകാരി കുറുമ്പിയാണ് എന്റെ ഋതു. 'ആട്' സിനിമ കണ്ടതുമുതൽ തുടങ്ങിയതാണീ ആരാധന.
ഒരു മഞ്ഞുകാലത്തിന്റെ തുടക്കത്തിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നവൾ. ഏഴാം ആഴ്ചയിൽ തന്നെ അബോർഷന് വിധിക്കപ്പെട്ട കുട്ടി ആയിരുന്നു അവൾ. പക്ഷെ, ദൈവം ഒരു പോറലുപോലുമില്ലാതെ കൈയ്യിൽത്തന്നു. കുറച്ചധികം ലാളിക്കുന്നതുകൊണ്ട് കുറുമ്പും അത്രേം തന്നെയുണ്ട് കയ്യിൽ. ചാക്കോമാഷ് കഴിഞ്ഞാൽ ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു വിശ്വസിക്കുന്നത് നമ്മുടെ നായിക ആയിരിക്കും. കണക്കൊഴികെ ഒരു വിഷയവും കക്ഷിക്ക് ഇഷ്ടമല്ല. പരീക്ഷയൊക്കെ എങ്ങനെയൊക്കെയോ എഴുതി. ഇപ്പോ പ്രധാന ജോലി 28 ദിവസം മാത്രം പ്രായമുള്ള അവളുടെ അനിയൻ വാവയെ ഫ്ളാറ്റിലെ കുട്ടിപ്പട്ടാളങ്ങളെ വിളിച്ചു ക്യൂ നിർത്തി കാണിക്കുക എന്നതാണ്..
മാത്രവുമല്ല ആള് ഭയങ്കര അക്രമകാരിയുമാണ്.. ഒരു ദിവസം സ്കൂളിൽ നിന്ന് വിളിക്കാൻ പോയ എന്റെ മുന്നിലേക്കു കരഞ്ഞുകൊണ്ടാണ് അവൾ വന്നത്. വലിയവായിൽ കരഞ്ഞുകൊണ്ട്... അവൻ എന്റെ ബാഗിൽ പിടിച്ചുവലിച്ചു.. എന്റെ കൈവേദനിക്കുന്നു.. എന്നൊക്കെയാണ് പരാതിപറച്ചിൽ. കൂടെ പഠിക്കുന്ന ആൺകുട്ടിയാണ് കഥയിലെ വില്ലൻ. അവനെ വിളിക്കാനായി പോലീസുകാരനായ അവന്റെ അപ്പൂപ്പനാണ് വരാറുള്ളത്.
എന്തായാലും ഈ പരാതി അദ്ദേഹത്തോട് പറയാമെന്നു കരുതി നിൽക്കുമ്പോഴാണ്, അടുത്ത നിലവിളി കേൾക്കുന്നത്.. നമ്മുടെ വില്ലൻ മുടന്തി മുടന്തി വരുന്നുണ്ട്. മുട്ട് കാലു മുഴുവൻ ചോര.. കൂടെ ആരെയൊക്കെയോ ചീത്തപറഞ്ഞുകൊണ്ട് അപ്പൂപ്പനും. കാര്യത്തിന്റെ കിടപ്പുവശം അപ്പോഴാണ് മനസിലായത്. പൊലീസ് അപ്പൂപ്പന്റെ കണ്ണിൽ പെടാതെ അവിടന്ന് രക്ഷപെടാൻ ഞാൻ പെട്ട പാട്.. അവസാനം സ്നേഹത്തോടെ ചോദിച്ചപ്പോൾ സത്യം പുറത്തുവന്നു. അവൻ ബാഗിൽ പിടിച്ചുവലിച്ചതിനു മോള് ഒരു തള്ളുവെച്ചുകൊടുത്തു. എന്നിട്ട് വീണുകിടന്ന അവനെ ആ ബാഗുകൊണ്ടുതന്നെ നെഞ്ചിൽ ഒരിടിയും. ഇതറിയാതെ അങ്ങേരോട് ചോദിയ്ക്കാൻ പോയിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ..
ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം