നിങ്ങള്‍ക്കും ഉണ്ടാവില്ലേ ഇത്തരം മാസ്‌ക് അനുഭവങ്ങള്‍?

By corona days  |  First Published Oct 21, 2021, 6:35 PM IST

 മാസ്‌ക് വെച്ചിട്ടു വന്നാലും ദൂരെ നിന്ന് നമ്മളെ കണ്ടാല്‍ തിരിച്ചു അറിയുന്ന ആള്‍ ആയിരിക്കണം യഥാര്‍ത്ഥ സുഹൃത്ത്! കൊറോണക്കാലം. ഐശ്വര്യ പ്രസാദ് എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

Latest Videos

undefined

 

കോവിഡ് കാലത്തെ വര്‍ക്കിംഗ് ഫ്രം ഹോം കഴിഞ്ഞു വീണ്ടും ഓഫീസിലേക്ക് പോകാന്‍ തുടങ്ങി.അങ്ങനെ ഒരു ദിവസം രാവിലെ ബസില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ആണ് പ്രിയയെ ആദ്യമായി കാണുന്നത്.

ഞങ്ങള്‍ ഒരുമിച്ച് ഓഫീസ് ബില്‍ഡിങ്ങിന്റെ ലിഫ്റ്റില്‍ കയറി. ഞാന്‍ വരുന്ന ബസില്‍ ഇതിനു മുന്‍പ് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ലല്ലോന്നു ആലോചിച്ചു പ്രിയയുടെ മുഖത്തേക്ക് നോക്കി. മാസ്‌ക് വെച്ചിട്ടുള്ളത് കൊണ്ട് മുഖം മുഴുവനും കാണാന്‍ കഴിയില്ലെങ്കിലും എന്തോ ആ കണ്ണുകള്‍ കൊണ്ട് ചിരിച്ചു. 

ഇവിടെ പുതിയതായി ജോയിന്‍ ചെയ്തതാണോ എന്ന് ഞാന്‍ ചോദിച്ചു. അതെ എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. എന്റെ ഓഫീസ് എത്തിയപ്പോള്‍ ഞാന്‍ ലിഫ്റ്റില്‍ നിന്നിറങ്ങി. പിന്നെയുള്ള ദിവസങ്ങളില്‍ എല്ലാം രാവിലെയും വൈകിട്ടും പ്രിയയെ കാണാറുണ്ട്, മിണ്ടാറുണ്ട്.

അങ്ങനെ ചില മാസങ്ങള്‍ കടന്നു പോയി. പ്രിയയെ കുറിച്ച് ആലോചിച്ചാല്‍ മനസിലേക്ക് വരുന്നത് മാസ്‌കും കണ്ണടയും വെച്ച് യൂണിഫോം ഇട്ട ഒരാളെയാണ്. 

അങ്ങനെ ഇരിക്കെയാണ് ഞങ്ങളുടെ ബില്‍ഡിങ്ങില്‍ ഒരു പുതിയ കോഫി ഷോപ്പ് തുടങ്ങുന്നത്. ലിഫ്റ്റ് എപ്പോള്‍ ആ ഫ്‌ലോറില്‍ എത്തിയാലും അവിടെ തിരക്ക് കാണാം. ഞങ്ങളുടെ ഗ്ലാസ് ലിഫ്റ്റില്‍ കൂടി നോക്കിയാല്‍ മനോഹരമായ അതിന്റെ ഇന്റീരിയര്‍ കാണാം. 

 

.........................
കൊറോണക്കാലത്തെ പ്രണയം
........................

 

അങ്ങനെ ഒരു ദിവസം ഞാനും പ്രിയയും കൂടെ ആ കോഫി ഷോപ്പില്‍ പോകാന്‍ തീരുമാനിച്ചു. അവിടെ എത്തി കോഫി ഒക്കെ ഓര്‍ഡര്‍ ചെയ്തിട്ട് ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞു കോഫി വന്നപ്പോള്‍ പ്രിയ മുഖത്തെ മാസ്‌ക് മാറ്റി. എന്തോ പെട്ടെന്ന്
കുറച്ചു സെക്കന്‍ഡ്സ് എനിക്ക് വല്ലാത്ത ഒരു അപരിചിതത്വം ആണ് തോന്നിയത്. കുറച്ചു മാസങ്ങള്‍ ആയിട്ട് എന്നും കാണാറുള്ള ആളുകള്‍ എന്നാല്‍ ഒരിക്കല്‍ പോലും മാസ്‌ക് മാറ്റി നേരിട്ട് കണ്ടിട്ട് ഇല്ലായിരുന്നു. എന്റെ മനസ്സില്‍ ഉള്ള പ്രിയ എപ്പോഴും മാസ്‌ക് വെച്ചിട്ടുള്ള ഒരാള്‍ ആയിരുന്നു.

കേള്‍ക്കുമ്പോള്‍ ചെറിയ കാര്യം ആണേലും ഈ കോവിഡ് കാലത്ത് ഇത് എല്ലാവര്‍ക്കും സംഭവിച്ചതാവാന്‍ വഴിയില്ലേ? 

മാസ്‌ക് വെച്ചിട്ടുള്ളത് കൊണ്ട് ആളിനെ മാറിപ്പോയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.  ഞാന്‍ ആണെന്ന് കരുതി വേറെ ആരോടോ പോയി സംസാരിച്ചെന്ന് എന്നെ അറിയാവുന്ന ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു.

സുഹൃത്തിനെ കുറിച്ച് പല നിര്‍വ്വചനങ്ങള്‍ ഉണ്ടെങ്കിലും ഈ കോവിഡ് കാലത്തിനു പറ്റിയൊരു നിര്‍വ്വചനമുണ്ട്- മാസ്‌ക് വെച്ചിട്ടു വന്നാലും ദൂരെ നിന്ന് നമ്മളെ കണ്ടാല്‍ തിരിച്ചു അറിയുന്ന ആള്‍ ആയിരിക്കണം യഥാര്‍ത്ഥ സുഹൃത്ത്!

നിങ്ങള്‍ക്കും കാണില്ലേ ഇത്‌പോലെ മാസ്‌ക് അനുഭവങ്ങള്‍?
 

click me!