ബീജിംഗ്: അസഹ്യമായ ട്രാഫിക് പ്രശ്നങ്ങളില്‍ വലയുന്ന ചൈന പ്രശ്നപരിഹാരത്തിന് പുതിയ വഴി കണ്ടെത്തി. ഏത് ട്രാഫിക്ക് ബ്ലോക്കിനെയും ഉയരം കൊണ്ട് മറികടന്നുപായുന്ന ഒരു സൂപ്പര്‍ ബസാണ് ഈ പരിഹാരം. ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ക്കു മുകളിലൂടെയാണ് ഈ ബസ് കടന്നു പോവുക.
ബീജിംഗില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍നാഷനല്‍ ഹൈ ടെക് എക്സ്പോയില്‍ ഈ ഭീമന് വാഹനം പ്രദര്‍ശിപ്പിച്ചു. ചെലവ് ഇത്തിരി കൂടുതലാണ് എങ്കിലും ഗതാഗത കുരുക്കഴിക്കാന്‍ ഇത് സഹായകമാണ് എന്ന് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു.
undefined
1200 പേര്‍ക്ക് ഒരേ സമയത്ത് സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബസിനായി പ്രത്യേക സബ് വേകള്‍ നിര്‍മിക്കേണ്ടി വരും.
കാണാം, ആ ബസ്: