മമ്മൂട്ടിക്ക് വയസ്സായാല്‍  എന്താണ് പ്രശ്‌നം?

By Ameera Ayshabeegum  |  First Published Feb 28, 2018, 6:11 PM IST
  • മമ്മൂട്ടിയുടെ പ്രായം ആരെയാണ് ഭയപ്പെടുത്തുന്നത്? 
  • അമീറ ആയിഷാബീഗം എഴുതുന്നു

അതുകൊണ്ടല്ലേ വി എസ് അച്യുതാനന്ദന്‍ എന്നും പിണറായി വിജയന്‍ എന്നും ഉമ്മന്‍ചാണ്ടി എന്നുമൊക്കെ തന്നെ പറയുന്ന നമുക്ക് മമ്മുട്ടി എന്ന് പറഞ്ഞാല്‍ പോരാ മമ്മൂട്ടി അങ്കിള്‍ എന്ന് തന്നെ പറയണം എന്ന് തോന്നുന്നത്? പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് ഒരാള്‍ മുന്നേറുമ്പോള്‍ നമുക്കു തോന്നുന്ന അസൂയയും അസഹിഷ്ണുതയും മാത്രമല്ല അതില്‍ ഉള്ളത്. നമ്മള്‍ നിശ്ചയിക്കുന്ന പ്രായം കഴിഞ്ഞാല്‍ ഒരാള്‍ ഇങ്ങനെയേ ആകാവൂ എന്നുള്ള പൊതുബോധത്തില്‍ നിന്ന്, രൂഢമൂലമായ, സാമ്പ്രദായികമായ ചിന്തകളില്‍ നിന്ന്, സങ്കല്‍പങ്ങളില്‍ നിന്ന് പുറത്തു കടക്കാനുള്ള നമ്മുടെ വിമുഖത കൂടെ ഇല്ലേ അതില്‍. 

Latest Videos

undefined

എന്ന ഒരു ആചാരത്തെ കുറിച്ചു വായിച്ചറിഞ്ഞത് കുറച്ചു മുന്‍പാണ്. ഒരു വ്യക്തിക്ക് വയസ്സായി എന്നും ഇനി അയാള്‍ ആ കുടുംബത്തില്‍ അധികപ്പറ്റായി എന്നും അയാളുടെ കുടുംബാംഗങ്ങള്‍ക്ക് തോന്നുമ്പോള്‍ അവര്‍ തന്നെ തീരുമാനിച്ചുറപ്പിച്ചു അയാള്‍ക്കു മരണ പരവതാനി വിരിച്ചു കൊടുക്കുന്നു. പലപ്പോഴും ആഘോഷമായി മറ്റു ബന്ധുക്കളെയൊക്കെ അറിയിച്ചു കൊണ്ട്. നന്നേ രാവിലെ തണുത്ത വെള്ളം തലയില്‍ കോരിയൊഴിച്ചും എണ്ണ ധാരയായി ഒഴിച്ചും പനി പിടിപ്പിച്ചും മൂക്ക് പൊത്തിപിടിച്ചു കൊണ്ട് വായിലേക്ക് പശുവിന്‍ പാല് നിര്‍ത്താതെ ഒഴിച്ച് കൊടുത്തുകൊണ്ട് ശ്വാസം മുട്ടിച്ചും ആണ് സെനിസൈഡ് എന്ന് വിശേഷിപ്പിക്കേണ്ട ഈ ദയാവധ നാടകം അരങ്ങേറുന്നത്.  നിയമപ്രകാരം ശിക്ഷാര്‍ഹമായ ഈ ആചാരം തമിഴ്നാടിന്റെ പലഭാഗത്തും നിലനില്‍ക്കുന്നു  എന്നതും അത് സമൂഹം അത്രമാത്രം ആന്തരവത്കരിച്ചു എന്നതും ശരിക്കും ഞെട്ടിക്കുന്ന ഒരു അറിവ് ആയിരുന്നു. എന്ത് മാത്രം കാടന്മാരും അപരിഷ്‌കൃതരുമാണ് ആ സമൂഹം എന്നും ആലോചിച്ചു അസ്വസ്ഥയായിട്ടുമുണ്ട്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍  അലസമായി ചുറ്റിത്തിരിയുമ്പോള്‍ അറിയാതെ ചിന്തിച്ചു പോകുന്നു. പരിഷ്‌കൃത സമൂഹം എന്ന് അഹങ്കരിക്കുന്ന  നമ്മളിലും ഓരോ തലൈക്കൂത്തല്‍ അനുഭാവികള്‍ ഉണ്ട് എന്ന്. ആളുകളെ വയസ്സായി എന്ന് മുദ്രകുത്തി മൂലക്കിരുത്താന്‍ വെമ്പുന്ന ഒരു മനസ് നമ്മള്‍ മറച്ചു പിടിച്ചിട്ടുണ്ടെന്ന്.  അവര്‍ക്കു ദയാവധം വിധിക്കുവാന്‍ ഉത്സുകമായ മനസ് നമുക്കുണ്ടെന്ന്. 

മമ്മൂട്ടി എന്ന നടനെ ഉദാഹരിച്ചു കൊണ്ട് തന്നെ  പറയാം. 

കടല്‍ക്കിഴവന്‍ എന്നും അപ്പൂപ്പന്‍ എന്നും അങ്കിള്‍ എന്നും എല്ലാം അഭിസംബോധന ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു ആത്മസംതൃപ്തി സത്യത്തില്‍ അങ്ങേയറ്റത്തെ വൃദ്ധ വിരുദ്ധത അല്ലെ? സീനിയര്‍ സിറ്റിസണ്‍സ് പദവി കൊടുത്തു നമ്മള്‍ അവര്‍ക്കു ബഹുമാനവും  പരിഗണനയും കൊടുക്കുമ്പോള്‍ തന്നെ സത്യത്തില്‍ ഒരു നിയന്ത്രണ രേഖ കൂടെ വരക്കുന്നില്ലേ? ഇത്രയും പോയാല്‍ മതി ഇനി വേണ്ട എന്ന്. ഇനി നിങ്ങളുടെ പ്രായത്തില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇന്നയിന്ന കാര്യങ്ങളാണ്. അതിനപ്പുറം നിങ്ങള്‍ പോയ്ക്കൂടാ എന്നല്ലേ നമ്മള്‍ പറയാതെ പറയുന്നത്. 

ആരാണ് ഇത്തരം നിയമാവലികള്‍ എഴുതിയുണ്ടാക്കിയത്?

അതുകൊണ്ടല്ലേ വി എസ് അച്യുതാനന്ദന്‍ എന്നും പിണറായി വിജയന്‍ എന്നും ഉമ്മന്‍ചാണ്ടി എന്നുമൊക്കെ തന്നെ പറയുന്ന നമുക്ക് മമ്മുട്ടി എന്ന് പറഞ്ഞാല്‍ പോരാ മമ്മൂട്ടി അങ്കിള്‍ എന്ന് തന്നെ പറയണം എന്ന് തോന്നുന്നത്? പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് ഒരാള്‍ മുന്നേറുമ്പോള്‍ നമുക്കു തോന്നുന്ന അസൂയയും അസഹിഷ്ണുതയും മാത്രമല്ല അതില്‍ ഉള്ളത്. നമ്മള്‍ നിശ്ചയിക്കുന്ന പ്രായം കഴിഞ്ഞാല്‍ ഒരാള്‍ ഇങ്ങനെയേ ആകാവൂ എന്നുള്ള പൊതുബോധത്തില്‍ നിന്ന്, രൂഢമൂലമായ, സാമ്പ്രദായികമായ ചിന്തകളില്‍ നിന്ന്, സങ്കല്‍പങ്ങളില്‍ നിന്ന് പുറത്തു കടക്കാനുള്ള നമ്മുടെ വിമുഖത കൂടെ ഇല്ലേ അതില്‍. 

മമ്മൂട്ടി എന്ന മനുഷ്യന്റെ രൂപം ഒരു വിസ്മയം തന്നെ ആണ്. പ്രായമാകുന്നു എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തികൊണ്ട് ചില ചതുരങ്ങളിലേക്കു നമ്മള്‍ നമ്മളെ വെട്ടി പാകപ്പെടുത്തണമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ സമയാസമയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നല്‍കുന്ന ഒരു പരിസരത്തില്‍ നില്‍ക്കുമ്പോള്‍...

പ്രായമായി, ഇനി ഇത്തരം നിറങ്ങള്‍ ഒഴിവാക്കണം, ഇത്തരം മേക്കപ്പ് ഒഴിവാക്കണം, ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കണം!
 
ആരാണ് ഇത്തരം നിയമാവലികള്‍ എഴുതിയുണ്ടാക്കിയത്? ജീന്‍സിനും ചുരിദാറിനും പാവാടക്കും പ്രായം നിശ്ചയിക്കുമ്പോള്‍ മാത്രം നമ്മള്‍ പാശ്ചാത്യ ആശയ വിരുദ്ധത കാണിക്കുന്നതെന്താണ്? പ്രായമായില്ലേ നാമം ജപിച്ചു വീട്ടിലിരുന്നൂടെ എന്നും എല്ലു പൊട്ടാന്‍ പ്രായമായില്ലേ അടങ്ങിയിരുന്നൂടെ എന്നും ഉപദേശങ്ങളുമായി ഇറങ്ങുന്നവര്‍ ആരാണ്? 

കണ്ടാല്‍ പ്രായം തോന്നില്ലാട്ടോ എന്ന കമന്റ് കേട്ടാല്‍ കുളിര്‍ കൊള്ളാത്തവരോ സൗന്ദര്യം സംരക്ഷിക്കാന്‍ ഒട്ടും മിനക്കെടാത്തവരോ ഒന്നുമല്ലല്ലോ അല്ലെ ഈ വിമര്‍ശനവുമായി ഇറങ്ങുന്നത്. നടന്‍ എന്ന നിലയില്‍ അയാളുടെ പെര്‍ഫോമന്‍സ് മോശമായി എന്നോ കഥാപാത്രത്തിന്റെ മേക്കപ്പ് അരോചകമായി എന്നോ അയാളുടെ കഥാപാത്രം സ്ത്രീ വിരുദ്ധനായിരുന്നുവെന്നോ നമുക്ക് പറയാം. പക്ഷെ പതിനേഴുകാരിയെയോ ഇരുപത്തഞ്ചുകാരിയെയോ നായികയാക്കി എന്നതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ വരുന്നതിലെ യുക്തി എന്താണ്? അപ്പോള്‍ പ്രണയത്തില്‍ സ്‌നേഹത്തില്‍ എല്ലാം പ്രായം ആണ് ഘടകം എന്ന ബോധം നമ്മളെ ഭരിക്കുന്നില്ലേ? ഇന്ന പ്രായത്തിലുള്ള നായകന് ഇത്ര പ്രായമുള്ള നായിക എന്ന് ഒരു വാര്‍പ്പ് മാതൃക സൃഷ്ടിക്കേണ്ടതുണ്ടോ? ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാന്‍ വെമ്പുന്ന പരിഷ്‌കരണവാദികള്‍ ഇവിടെ മനസ് കൊണ്ട് ധാരണകള്‍ കൊണ്ട് എല്ലാം പഴഞ്ചന്മാര്‍ ആകുന്നതെന്തിനാണ്? 

ഇനി ആ പ്രായത്തിലുള്ള ഒരു നടന്റെ നായികമാര്‍ ആകാന്‍ ഇഷ്ടമില്ലാത്തവര്‍ക്കു വേറെ ഓപ്ഷന്‍സ് ഇല്ലേ? കലാഭവന്‍ മണിയുടെ കൂടെ അഭിനയിക്കാന്‍ നായിക വിമുഖത കാണിച്ച പോലെ പേരക്കുട്ടികള്‍ ഉള്ള ഒരാളുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു മാറി നില്‍ക്കാം. 

പക്ഷെ ആ നടന്റെ കഥാപാത്രത്തെ, രൂപത്തെ എല്ലാം സ്വീകരിക്കുന്ന പ്രേക്ഷകലക്ഷങ്ങള്‍ ഇവിടെ ഉണ്ടെങ്കില്‍ അയാള്‍ അത് ചെയ്യട്ടെ. തിരസ്‌കരിക്കപ്പെടുന്ന കാലത്തു അയാള്‍ അത് നിര്‍ത്തിപോകട്ടെ. അല്ലാതെ നിങ്ങള്‍ക്കു പ്രായമായി, ഈ വേഷങ്ങളില്‍ നിന്ന് നിങ്ങള്‍ കടക്കു പുറത്തു എന്ന് പറയുന്നതും അസഹിഷ്ണുതയുടെ അങ്ങേയറ്റം ആണ്. ഇത്ര പ്രായ പരിധിയില്‍നില്‍ക്കുന്നവര്‍ ഇങ്ങനെയേ പെരുമാറാവൂ, ഇങ്ങനെയേ ഇരിക്കാവൂ എന്ന നമ്മുടെ മുന്‍ധാരണയെ വെല്ലുവിളിച്ചു കൊണ്ട് ഒരാള്‍ ചുറുചുറുക്കോടെ മുന്നേറുമ്പോഴുള്ള നമ്മുടെ അതൃപ്തി അതില്‍ വ്യക്തമല്ലേ?

പരിഷ്‌കരണവാദികള്‍ ഇവിടെ പഴഞ്ചന്മാര്‍ ആകുന്നതെന്തിനാണ്? 

പ്രായം തോന്നാത്ത മമ്മൂട്ടിയോട്, പ്രായമായി നിങ്ങള്‍ക്ക്, നിങ്ങള്‍ പുറത്തു പോകൂ എന്ന് പറയുന്നതിനു പകരം പ്രായംതോന്നാത്ത നടിമാരെയും യുവവേഷങ്ങളിലേക്കു കയറ്റി വിടുന്നതല്ലേ യഥാര്‍ത്ഥ വിപ്ലവം? യുവ അഭിനേതാക്കള്‍ പ്രായം തോന്നിപ്പിക്കുന്ന വേഷങ്ങളും തിരിച്ചു ചെയ്യട്ടെ.

വാര്‍ധക്യ അവശത ബാധിച്ച രാഷ്ട്രീയക്കാരെ ഇപ്പോഴും ഭരണ ചക്രം വിശ്വാസത്തോടെ ഏല്‍പ്പിക്കുന്നവരല്ലേ നമ്മള്‍?

റിട്ടയര്‍ ചെയ്തവരെ പിന്നീട് മറ്റു മേഖലകളില്‍ സജീവമായി കാണുമ്പോള്‍ അഭിനന്ദിക്കുന്നവരല്ലേ നമ്മള്‍? 

പിന്നെ എന്തിനാണ് നമ്മള്‍ ഇവിടെ റിട്ടയര്‍മെന്റ് ആവശ്യപ്പെടുന്നത്? ഒരാളുടെ കഥാപാത്രങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ അയാളുടെ പ്രായം അളവുകോലാക്കി എടുത്ത് വിമര്‍ശിക്കുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് ഇവിടുത്തെ ഓരോ പ്രായമായ പൗരന്മാരും ആണ്. പ്രായം തളര്‍ത്താത്ത മമ്മൂട്ടിയുടെ  പ്രയാണം 'ശരിക്കും പ്രായം ആയി ഇനി നമ്മളെ എന്തിനു കൊള്ളാം' എന്ന് സ്വയം പരിതപിച്ചിരിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാവുന്ന ഏറ്റവും വലിയ മരുന്നല്ലേ? അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക അല്ല?

അതിനു പകരം,  എന്തിനാണ് നമ്മള്‍ അവരെ നമ്മുടെ ബോധം തീര്‍ത്ത ശരണാലയങ്ങളിലേക്കു പറഞ്ഞയക്കാന്‍ വെമ്പുന്നത്?

 

അമീറ എഴുതിയ മറ്റു കുറിപ്പുകള്‍
കുരീപ്പുഴ ആ പട്ടികയിലെ ആദ്യത്തെ പേരല്ല; അവസാനത്തെയും!

പെണ്ണ് മിണ്ടിയാല്‍ തെറിയുമായെത്തുന്ന ഫേസ്ബുക്ക് ആണ്‍പടയുടെ ഉള്ളിലെന്ത്?

പ്രണയികള്‍ക്കെതിരെ ആയുധമെടുക്കുന്നവരേ, നിങ്ങള്‍ക്കറിയുമോ ഇവരെ?

കുരീപ്പുഴ ആ പട്ടികയിലെ ആദ്യത്തെ പേരല്ല; അവസാനത്തെയും!


 

click me!