വീട്ടിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി;  കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു


അമിതവേഗതയില്‍ എത്തിയ കാര്‍ വീട്ടില്‍ ഇടിച്ചു കയറി. വീട്ടിനുള്ളില്‍ ഇരുന്ന കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് ഇതുവരെ 20,000ല്‍ കൂടുതല്‍ പേരാണ് കണ്ടത്. 

Latest Videos

സ്ത്രീ ടേബിളില്‍ ഇരിക്കുന്ന കുട്ടിക്ക് ഭക്ഷണം ഭക്ഷണം നല്‍കുന്നതായിട്ടാണ്. പുറത്ത് വണ്ടിയുടെ ഹോണടി കേള്‍ക്കാം. കാറ് വീട്ടിലേക്ക് ഇടിച്ചു കയറുന്നത് കണ്ട് കുട്ടി പെട്ടെന്ന് തിരിഞ്ഞു നോക്കുന്നത് കാണാം. കാര്‍ നിയന്ത്രണം വിട്ടാണ് വരുന്നതെന്ന് സ്ത്രീയ്ക്ക് അറിയില്ലായിരുന്നു. സ്ത്രീ ഒഴിഞ്ഞു മാറുകയും കുട്ടി വണ്ടിയ്ക്കടിയില്‍ പെടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

click me!