ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

By Web Team  |  First Published May 5, 2023, 5:17 PM IST

ആറ് വര്‍ഷം മുമ്പ് ഞാന്‍ ഭവനരഹിതയായിരുന്നു. ഈ വര്‍ഷമാണ് വിവാഹിതയായത്. മാത്രമല്ല, അതിനിടെ അസോസിയേറ്റ് ബിരുദം നേടി. ഇതാ ഇപ്പോള്‍ 50 ലക്ഷം ഡോളര്‍ സമ്മാനവും.ലൂസിയ പറഞ്ഞു. 


ഭാഗ്യക്കുറികള്‍ എന്നും മനുഷ്യരെ അതിശയിപ്പിക്കുന്നവയാണ്. ഏറെ പ്രതീക്ഷയോടെ ലോട്ടറി അടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പല നമ്പറുകളിലുള്ള ലോട്ടറികള്‍ എടുത്താലും പലപ്പോഴും അത് ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ഒരു ലോട്ടറി എടുത്തെന്നിരിക്കട്ടെ ചിലപ്പോള്‍ ആ ലോട്ടറിക്കാകും ഒന്നാം സമ്മാനം. ഇത്തരത്തില്‍ നമ്മുടെ പ്രതീക്ഷകളെയൊക്കെ കീഴ്മേല്‍ മറിക്കുന്നതാണ് ഭാഗ്യക്കുറികള്‍ എന്ന ലോട്ടറികള്‍. അത്തരത്തിലൊരു സംഭവമാണ് ഇതും. 

ആറ് വര്‍ഷം മുമ്പ് സ്വന്തായൊരു വീട് പോലും ഇല്ലാതിരുന്ന യുഎസ് കാലിഫോര്‍ണിയന്‍ സ്വദേശിനിയായ  ലൂസിയ ഫോർസെത്തിനായിരുന്നു ഇത്തവണ ലോട്ടറി സ്ക്രാച്ച് ആന്‍റ വിന്നില്‍ നിന്ന് 5 മില്യണ്‍ ഡോളറിന്‍റെ (40 കോടി രൂപ) സമ്മാനം ലഭിച്ചത്. ഇതോടെ ഭവനരഹിതയായിരുന്ന അവര്‍ ഒരു രാത്രി ഇരുട്ടി വെളുത്തതോടെ കോടീശ്വരിയായി മാറി.  കാലിഫോർണിയ ലോട്ടറിയാണ് ബുധനാഴ്ച സമ്മാനം പ്രഖ്യാപിച്ചത്. പിറ്റ്‌സ്‌ബർഗിലെ വാൾമാർട്ട് സൂപ്പർസെന്‍ററിൽ നിന്നായിരുന്നു ലൂസിയ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. 

Latest Videos

undefined

തെന്നികിടന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസുകാരന്‍റെ പൊടിക്കൈ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഭാഗ്യം നേടിയ ടിക്കറ്റ് ഏതെന്ന് പ്രഖ്യാപിക്കുമ്പോള്‍ ലൂസിയ, മറ്റാരുടെയോ കാറിന്‍റെ ഓയില്‍ മാറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താനാണ് വിജയി എന്ന് അറിഞ്ഞപ്പോള്‍ ലൂസിയയ്ക്ക് സന്തോഷം അടക്കാനായില്ല. " ഞാൻ ഒരു ടിക്കറ്റ് മാത്രമേ വാങ്ങിയുള്ളൂ. സത്യത്തില്‍ കണ്ണടച്ച് അതില്‍ നിന്നും ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. അത് അടിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു. "ആദ്യം കരുതിയത്, അതില്‍ വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു. എന്നാല്‍ ആ ടിക്കറ്റില്‍ എനിക്ക് 50 ലക്ഷം ഡോളര്‍ അടിച്ചു. ആറ് വര്‍ഷം മുമ്പ് ഞാന്‍ ഭവനരഹിതയായിരുന്നു. ഈ വര്‍ഷമാണ് വിവാഹിതയായത്. മാത്രമല്ല, അതിനിടെ അസോസിയേറ്റ് ബിരുദം നേടി. ഇതാ ഇപ്പോള്‍ 50 ലക്ഷം ഡോളര്‍ സമ്മാനവും." ലൂസിയ കൂട്ടിച്ചേര്‍ത്തു. "ആറ് വര്‍ഷം മുമ്പ് വീടില്ലാതിരുന്നപ്പോള്‍ എന്നെ പോലൊരാളെ തേടി ഇത്തരമൊരു ഭാഗ്യമെത്തുമെന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ല." അവര്‍ പറഞ്ഞു. 

"വരെ അതിവേഗം മുന്നോട്ട് പോകുക, ഭാഗ്യമുള്ള സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റിന് നന്ദി, കാലിഫോർണിയയിലെ ഏറ്റവും പുതിയ കോടീശ്വരന്മാരിൽ ഒരാളാണ് ഫോർസെത്ത്," കാലിഫോർണിയ ലോട്ടറിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. "പൊതുവിദ്യാഭ്യാസത്തിനായുള്ള അധിക ധനസമാഹരണമാണ് കാലിഫോർണിയ ലോട്ടറിയുടെ ഏക ദൗത്യം, ഞങ്ങളുടെ ഭാഗ്യാന്വേഷികളുടെ പിന്തുണയോടെ മാത്രമേ ഇത് സാധ്യമാകൂ," കാലിഫോർണിയ ലോട്ടറി വക്താവ് കരോലിൻ ബെക്കർ പറയുന്നു.  "ഇതുപോലുള്ള ഒരു വിജയഗാഥ കേൾക്കുന്നത് ഞങ്ങളുടെ കളികള്‍, വിജയികളിലും സ്കൂളുകളിലും ഒരുപോലെ ചെലുത്തുന്ന നല്ല സ്വാധീനത്തെയാണ് കാണിക്കുന്നത്." അദ്ദേഹം പറഞ്ഞു. 

വിവാഹ സത്ക്കാരത്തിനിടെ പൂരി നൽകിയില്ല; അതിഥികൾ തമ്മിൽ കൂട്ടത്തല്ലും കല്ലേറും
 

click me!