രാജേഷിനും കുടുംബത്തിനും തകരഷീറ്റ് മേഞ്ഞ വീട്ടിൽ നിന്ന് മാറാം, സ്ത്രീശക്തി 1-ാം സമ്മാനം തിരുനല്ലൂർ സ്വദേശിക്ക്

By Web TeamFirst Published Aug 21, 2024, 9:48 PM IST
Highlights

തകരഷീറ്റ് കൊണ്ട് നിർമിച്ച ചെറിയ വീട്ടിലാണ് രാജേഷും ഭാര്യ സജിനിയും, 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജയും താമസിക്കുന്നത്.

ചേർത്തല: ചൊവ്വാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറി ലോട്ടറി ടിക്കറ്റ് സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ തിരുനല്ലൂർ സ്വദേശിക്ക്. തിരുനല്ലൂർ കോപ്പറമ്പിൽ ടി എം രാജേഷിനാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. തിരുനല്ലൂർ നികർത്തിൽ ഏജൻസിയിൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് രാജേഷ് 5 ടിക്കറ്റുകൾ വാങ്ങിയത്. പതിവായി ടിക്കറ്റ് എടുക്കുന്ന രീതിയാണ് രാജേഷിന്. ഇതിന് മുമ്പ് 5000, 2000, 100 മൊക്കെ അടിക്കുമായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ഏജൻസിയിൽ നിന്നും രാജേഷിനെ ഒന്നാം സമ്മാനം അടിച്ചതായി വിളിച്ച് പറഞ്ഞു. എന്നാൽ രാജേഷ് വിശ്വസിച്ചില്ല. ഭാര്യ സജിനിയോട് 5000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് വാങ്ങാനയി പോകുന്നുവെന്ന് പറഞ്ഞാണ് ഏജൻസിയിൽ എത്തിയത്.

അവിടെ എത്തിയതോടെയാണ് തനിയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന വിവരം അറിയുന്നത്. അടിച്ച ടിക്കറ്റ് ബുധനാഴ്ച രാവിലെ തിരുനല്ലൂർ സഹകരണ ബാങ്കിൽ എത്തി പ്രസിഡന്റ് ഡി വി വിമൽ ദേവിനെ ഏൽപ്പിച്ചു. തകരഷീറ്റ് കൊണ്ട് നിർമിച്ച ചെറിയ വീട്ടിലാണ് രാജേഷും ഭാര്യ സജിനിയും, 10-ാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജയും താമസിക്കുന്നത്. ലോട്ടറി തുക വീടുവെക്കാനും മകളുടെ വിദ്യാഭ്യാസത്തിനും കൂടാതെ വീടില്ലാതെ കഴിയുന്ന സഹോദരന് ചെറിയൊരുവീട് നിർമിച്ച് നൽകണമെന്നാണ് ആഗ്രഹമെന്നാണെന്നും രാജേഷ് പറഞ്ഞു. 

Latest Videos

click me!