സുഹൃത്ത് വഴിയാണ് ഓണം ബമ്പർ ലോട്ടറിയെടുത്തത് എന്ന് സെയ്തലവി പറഞ്ഞിരുന്നു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാഗ്യശാലി ആരെന്ന് വെളിപ്പട്ടത്.
വയനാട്: ഓണം ബമ്പർ ലോട്ടറി അടിച്ചതായി അറിവില്ലായിരുന്നെന്ന് ഒന്നാം സമ്മാനം നേടിയ സെയ്തലവിയുടെ പിതാവ്. സെയ്തലവി നേരിട്ട് വിളിച്ച് പറയാത്ത സാഹചര്യത്തിൽ അതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും പിതാവ് പ്രതികരിച്ചു. ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് ഉടൻ തന്നെ വീട്ടിലെത്തുമെന്നാണ് വിവരം ലഭിച്ചതെന്ന് സെയ്തലവിയുടെ ഭാര്യ പറഞ്ഞു.
ദൂബൈയിൽ ഹോട്ടൽ ജീവനക്കാരനാണ് വയനാട് പനമരം സ്വദേശിയായ സെയ്തലവി. ഏഴ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പർ ലോട്ടറിയെടുത്തത് എന്ന് സെയ്തലവി പറഞ്ഞിരുന്നു. ഏറെ ആകാംക്ഷകൾക്കൊടുവിലാണ് ഭാഗ്യശാലി ആരെന്ന് വെളിപ്പട്ടത്. 12 കോടി നേടിയ ഭാഗ്യവാനെ കേരളം മുഴുവൻ തിരയുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന് അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രംഗത്തെത്തിയത്.
undefined
മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനമെന്ന് ഇന്നലെ തന്നെ വിവരം പുറത്തു വന്നിരുന്നു. എന്നാൽ, കോഴിക്കോട്ടുകാരനായ സുഹൃത്ത് എടുത്ത ടിക്കറ്റെന്ന സെയ്തലവിയുടെ വാദം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ടിക്കറ്റ് വയനാട്ടില്‍ എത്തിയതിലാണ് അവ്യക്തത. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്നും ഏജന്‍സി പറയുന്നു. തൃപ്പൂണിത്തുറയിലെ കടയിൽ നിന്ന് കോട്ടയത്ത് ഈ മാസം എട്ടിന് എത്തിച്ചതാണ് ടിക്കറ്റ്. തങ്ങൾ വിറ്റ ടിക്കറ്റ് തന്നെയാണ് ഒന്നാം സമ്മാനം നേടിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മീനാക്ഷി ലോട്ടറി ഏജൻസി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona