എന്തു വിധിയിത്...; ഒറ്റ അക്കം, ഇന്ത്യന്‍ പ്രവാസിക്ക് നഷ്ടമായത് കോടികള്‍, പക്ഷേ..വൻ ട്വിസ്റ്റ് !

By Web Team  |  First Published Nov 5, 2023, 10:29 PM IST

മുംബൈ സ്വദേശിയായ അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസ് ആണ് കഥയിലെ നായകൻ.


ഭാ​ഗ്യവും ഭാ​ഗ്യക്കേടും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ലോട്ടറികൾ. ചിലർക്ക് ഭാ​ഗ്യമാണെങ്കിൽ മറ്റു ചിലർക്ക് ഭാഗ്യക്കേടാകും ലഭിക്കുക. എന്നാലും ഒരിക്കലെങ്കിലും ലോട്ടറി എടുക്കാത്തവർ വിരളമായിരിക്കും. ആദ്യമായി ലോട്ടറി എടുത്തവരും എന്നും ലോട്ടറി എടുക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്തിനെറേ ആദ്യമായി ഭാ​ഗ്യപരീക്ഷണം നടത്തി കോടികളും ലക്ഷങ്ങളും സ്വന്തമാക്കിയവരും ഉണ്ട് എന്നതാണ് വസ്തുത. ഇപ്പോഴിതാ ഒരുഭാ​ഗ്യക്കേട് വന്നപ്പോൾ മറ്റൊരു ഭാ​ഗ്യം വന്നൊരു ഇന്ത്യൻ പ്രവാസിയുടെ വാർത്തയാണ് പുറത്തുവരുന്നത്. 

മുംബൈ സ്വദേശിയായ അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസ് ആണ് കഥയിലെ നായകൻ. യുഎഇയിൽ ആണ് അലക്സ് ജോലി നോക്കുന്നത്. ഭാ​ഗ്യ പരീക്ഷണം തുടങ്ങിയത് ഏതാനും ആഴ്ചകൾക്ക് മുൻപ്. എമിറേറ്റ്സ് ഡ്രോ മെഗാ7ലൂടെ ആണ് അലക്സിനെ ലോകം അറിയുന്നത്. എമിറേറ്റ്സ് ഡ്രോ മെഗാ7 ല്‍ ഗ്രാന്റ് പ്രൈസിൽ ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിൽ ഇദ്ദേഹത്തിന് നഷ്ടമായത് കോടികളാണ്. അതും പത്തും ഇരുപതൊന്നും അല്ല. 100 മില്യണ്‍ ദിര്‍ഹം. അതായത് ഏകദേശം  226 കോടി രൂപ!. 

Latest Videos

undefined

ഇത്രയും മെ​ഗാ സമ്മാനം നഷ്ടമായ ഞെട്ടലിലും വേദനയിലും ആയിരുന്നു പിന്നീട് അലക്സ്. പക്ഷേ ആ ദുഃഖം അധിക നേരം നീണ്ടുനിന്നില്ല. കാരണം ഒന്നാം സമ്മാനം നഷ്ടമായെങ്കിലും രണ്ടാം സമ്മാനം അലക്സിനെ തേടി എത്തി. അതും 56 ലക്ഷം രൂപ. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിലെ ഏഴിൽ ആറ് അക്കങ്ങളും അലക്സിന്റെ ടിക്കറ്റുമായി സാമ്യമുള്ളതാണ് എന്നതായിരുന്നു അതിന് കാരണം. എന്തായാലും 56 ലക്ഷം കയ്യിൽ കിട്ടിയ സന്തോഷത്തിലാണ് അലക്സ് ഫെർണാണ്ടസ് ഇപ്പോൾ. 

കഴിഞ്ഞ 27 കൊല്ലമായി ദുബായിൽ ജോലി നോക്കുകയാണ് അലക്സ്. നിലവിൽ ഒരു ഓയിൽ ആന്‍ഡ് ഗ്യാസ് സര്‍വീസ് ഇൻസ്ട്രിയിൽ ആണ് അദ്ദേഹം ജോലി നോക്കുന്നത്. നിലവിൽ എല്ലാ ആഴ്ചയും ലോട്ടറി നറുക്കെടുപ്പിൽ അലക്സ് ഭാഗ്യപരീക്ഷണം നടത്താറുണ്ട്. മുൻപ് ചെറിയ ചെറിയ സമ്മാനങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ തുകകൾ സൂക്ഷിച്ച് വച്ച് വേറെ ടിക്കറ്റുകൾ എടുക്കുന്നതാണ് അലക്സിന്റെ പതിവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

'ഐ ആം എ ബ്ലഡി കോപ്'; തിയറ്ററുകളിൽ കസറുന്ന ​'ഗരുഡൻ', സർപ്രൈസ് ഒരുക്കി സുരേഷ് ​ഗോപി

നിലവിൽ സമ്മാനത്തുക എന്ത് ചെയ്യണമെന്ന് അലക്സ് തീരുമാനിച്ചിട്ടില്ല. ഭാ​ര്യയുമായി ആലോചിച്ച് അക്കാര്യം തീരുമാനിക്കും എന്നാണ് ഭാ​ഗ്യശാലി പറയുന്നത്. തനിക്ക് ഭാ​ഗ്യം കൊണ്ടുവന്ന ന​ഗരത്തിൽ എന്തെങ്കിലും ചെയ്യണമെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, ഇനിയും ഭാ​ഗ്യം പരീക്ഷിക്കുമെന്നും എന്നെങ്കിലും 100 മില്യണ്‍ ദിര്‍ഹം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും അലക്സ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!