ഞായറാഴ്ച നറുക്കെടുപ്പ് നടന്ന കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി- ഫിഫ്റ്റിയിലൂടെയാണ് ദിവാകരൻ ഭാഗ്യവാനായിരിക്കുന്നത്.
കോഴിക്കോട്: ചങ്ങാതി കടമായി നല്‍കിയ തുക വെള്ളികുളങ്ങരയിലെ കെട്ടിട നിർമാണ തൊഴിലാളി ദിവാകരനെ കോടിപതി ആക്കിയിരിക്കുകയാണ്. ഞായറാഴ്ച നറുക്കെടുപ്പ് നടന്ന കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി- ഫിഫ്റ്റിയിലൂടെയാണ് (Fifty Fifty) ദിവാകരൻ ഭാഗ്യവാനായിരിക്കുന്നത്. കൂട്ടുകാരൻ തോട്ടക്കണ്ടി താഴക്കുനി ചന്ദ്രനിൽ നിന്നു 50 രൂപ കടം വാങ്ങിയാണ് ഭിവാകരൻ ടിക്കറ്റെടുത്തത്. ആ ടിക്കറ്റിലൂടെ ഭാഗ്യം വിരുന്നെത്തിയപ്പോൾ ഇരു കൂട്ടുകാർക്കും സന്തോഷം അടക്കാനാകുന്നില്ല.
ദിവാകരൻ ഇതിനു മുൻപും ഭാഗ്യവനായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് വടകരയിൽ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. അതിൽ നിന്നുള്ള ആയിരം രൂപയ്ക്ക് വീണ്ടും ടിക്കറ്റ് എടുത്തു. അതിലും ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചിരുന്നു.
undefined
ഇന്നത്തെ ലോട്ടറി ഫലം : Kerala lottery Result: Akshaya AK 556 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു
കുട്ടുകാരുടെ നിർബന്ധത്തിലാണ് ഒന്നുകൂടി ദിവാകരൻ ഭാഗ്യം പരീക്ഷിക്കുന്നത്. അങ്ങനെയാണ് കൂട്ടുകാരൻ ചന്ദ്രനിൽ നിന്നും 50 രൂപ കടം വാങ്ങി ലോട്ടറി എടുക്കുന്നത്. അതിലൂടെ കൂട്ടുകാരുടെ പ്രവചനം പോലെ തന്നെ ദിവാകരൻ കോടിപതിയുമായി. സമ്മാനത്തുക കൊണ്ട് സുഹൃത്തിൻ്റെ കടം ശരിക്കും വീട്ടാനിരിക്കുകയാണ് ദിവാകരൻ.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.