Lottery Winner : സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളഞ്ഞു; ഭാ​ഗ്യം കൈവിട്ടില്ല, മുറുക്കാന്‍ കടക്കാരന് 75 ലക്ഷം

By Web Team  |  First Published May 5, 2022, 10:31 AM IST

സ്വന്തമായി കിടപ്പാടം ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം.


നിനച്ചിരിക്കാതെയാകും ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് ഭാ​ഗ്യം കടന്നുവരുന്നത്. അത് പല രൂപത്തിലും ഭാവത്തിലുമാകാം. ഒരു വ്യക്തിയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറ്റിമറിക്കാൻ വിവിധ ലോട്ടറി ടിക്കറ്റുകൾക്ക് സാധിച്ചിട്ടുമുണ്ട്. ഇവ വാർത്തകളിലും ഇടം നേടാറുണ്ട്. അത്തരത്തിൽ സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് ഒരുമധ്യവയസ്കൻ. 

കോട്ടയം  മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടിയാണ് ഭാ​ഗ്യം എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത വി‍ൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്. സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് ചുരുട്ടിയെറിയുക ആയിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാ​ഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്. 

Latest Videos

undefined

വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്. എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്. 

Read Also: Kerala Lottery Result: Karunya Plus KN 419 : കാരുണ്യ പ്ലസ് KN- 419 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്വന്തമായി കിടപ്പാടം ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 40 വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ സ്വദേശി ചന്ദ്രബാബു. ഇവിടെയൊരു ലോഡ്ജിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തിവരികയാണ്. 

വർഷങ്ങളായി ലോട്ടറി എടുക്കുന്നു, ഫലം നിരാശമാത്രം; ഒടുവിൽ ഷാജിയെ തേടി ഭാഗ്യമെത്തി

എറണാകുളം: വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി(Lottery Winner). ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ(Karunya Lottery) ഒന്നാം സമ്മാനമാണ് ശ്രീമൂലനഗരം മണിയംപിള്ളി ഷാജിയെ തേടി എത്തിയത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണു ഷാജി ടിക്കറ്റെടുത്തത്. സ്ഥിരമായി ഇവിടെ നിന്നുതന്നെയാണ് ഇദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. 15 കൊല്ലമായി ഷാജി സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നുണ്ട്. ഒരോ പ്രാവശ്യവും നിരാശമാത്രമായിരു ഫലം. ചെറിയ തുകകൾ നേരത്തെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. 500 രൂപയാണു നേരത്തെ ലഭിച്ചതിൽ കൂടിയ തുക. 

സമ്മാന തുക ഉപയോ​ഗിച്ച് കടബാധ്യതകൾ തീർക്കണമെന്നാണ് ഷാജിയുടെ ആദ്യ ആ​ഗ്രഹം. കാരിക്കോട് ഷഫി ഇന്റർലോക്ക് ബ്രിക്സ് കമ്പനിയിലെ ഡ്രൈവറാണ് ഷാജി. പണി സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട നടത്തുകയാണ് ഭാര്യ വിദ്യ. ആഞ്ജലീന, ആഞ്ജല എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്.  

click me!